സ്വ​പ്ന​ തൃ​ശൂ​രി​ലെ​ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ
Monday, July 13, 2020 12:56 AM IST
തൃ​​​ശൂ​​​ർ: എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത സ്വ​​​ർ​​​ണക്ക​​​ട​​​ത്തു കേ​​​സ് പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നെ തൃ​​​ശൂ​​​രി​​​ലെ കോ​​​വി​​​ഡ് 19 നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു.

റി​​​മാ​​​ൻ​​​ഡ് ത​​​ട​​​വു​​​കാ​​​രെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം വ​​​രു​​​ന്ന​​​തു​​​വ​​​രെ താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്ന മി​​​ഷ​​​ൻ ക്വാ​​​ർ​​​ട്ടേ​​​ഴ്സ് റോ​​​ഡി​​​ലെ അ​​​ന്പി​​​ളി​​​ക്ക​​​ല ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ സ്വ​​​പ്ന​​​യെ എ​​​ത്തി​​​ച്ച​​​ത്. കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യതിനാ​​​ൽ സ്വ​​​പ്ന​​​യെ ഇന്നലെതന്നെ കൊ​​​ച്ചി​​​യി​​​ലേ​​​ക്കു തി​​​രി​​​കെ കൊ​​​ണ്ടു​​​പോ​​​യി.

സ്വ​​​പ്ന​​​യെ പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്ത് രാ​​​ത്രി​​​യി​​​ലും ഏ​​​തു​​​ ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ നേ​​​രി​​​ടാ​​​നു​​​ള്ള സ​​​ന്നാ​​​ഹം പോ​​​ലീ​​​സ് ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. ഹോ​​​സ്റ്റ​​​ലി​​​ന്‍റെ മു​​​ന്നി​​​ലെ റോ​​​ഡ് ആ​​​ർ​​​ക്കും ക​​​ട​​​ന്നു​​​പോ​​​കാ​​​നാ​​​വാ​​​ത്ത​​​ വി​​​ധം അ​​​ട​​​ച്ചു.


റി​​​മാ​​​ൻ​​​ഡി​​​ലാ​​​വു​​​ന്ന ത​​​ട​​​വു​​​കാ​​​രെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം വ​​​രു​​​ന്ന​​​തു​​​വ​​​രെ പാ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ന്പി​​​ളി​​​ക്ക​​​ല ഹോ​​​സ്റ്റ​​​ലി​​​ലെ കോ​​​വി​​​ഡ് കെ​​​യ​​​ർ സെ​​​ന്‍റ​​​റി​​​ലാ​​​ണ്. മൂ​​​ന്നു നി​​​ല​​​ക​​​ളി​​​ലാ​​​യി 33 മു​​​റി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ​​​യു​​​ള്ള​​​ത്. ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചോ​​​ളം റി​​​മാ​​​ൻ​​​ഡ് ത​​​ട​​​വു​​​കാ​​​ർ ഇ​​​വി​​​ടെ​​​യു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.