തടവുകാരെ പുനഃപ്രവേശിപ്പിക്കുന്ന സമയപരിധി ദീർഘിപ്പിച്ചു
Wednesday, July 15, 2020 12:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി അവധി അനുവദിച്ച തടവുകാരെ ജയിലുകളിൽ പുനഃപ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സമയപരിധി ഒരു മാസം കൂടി ദീർഘിപ്പിച്ചു.ആദ്യഘട്ടത്തിൽ അടിയന്തരാവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുമ്പ് അവധിയിൽ പ്രവേശിച്ചവരുമായ 265 തടവുകാർ ഓഗസ്റ്റ് 15 ന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ തിരികെ ജയിലിൽ പ്രവേശിക്കണം.
രണ്ടാംഘട്ടത്തിൽ ഓപ്പൺ ജയിലുകളിലേയും വനിതാ ജയിലിലേയും 589 തടവുകാർ ഓഗസ്റ്റ് 30 ന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ തിരികെ ജയിലിൽ പ്രവേശിക്കണം.