സ്റ്റാ​ർ​ട്ട​പ്പുക​ൾ​ക്ക് കെ​എ​ഫ്സി വ​ഴി പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​ക​ൾ
സ്റ്റാ​ർ​ട്ട​പ്പുക​ൾ​ക്ക്  കെ​എ​ഫ്സി വ​ഴി പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​ക​ൾ
Wednesday, July 15, 2020 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പറേ​​​ഷ​​​ൻ വ​​​ഴി സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ടി.​​​എം.​​​തോ​​​മ​​​സ് ഐ​​​സ​​​ക്. കെ​​​എ​​​ഫ്സി ന​​​ട​​​ത്തി​​​യ വെ​​​ബി​​​നാ​​​റി​​​ലാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം.

സ​​​ർ​​​ക്കാ​​​ർ/​​​അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ/​​​പ്ര​​​മു​​​ഖ കോ​​​ർ​​​പറേ​​​റ്റു​​​ക​​​ൾ അ​​​ല്ലെ​​​ങ്കി​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നും വ​​​ർ​​​ക്ക് ഓ​​​ർ​​​ഡ​​​ർ ഉ​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് വാ​​​യ്പാ സൗ​​​ക​​​ര്യം. വ​​​ർ​​​ക്ക് ഓ​​​ർ​​​ഡ​​​റി​​​ന്‍റെ 90 ശ​​​ത​​​മാ​​​നം പ​​​ര​​​മാ​​​വ​​​ധി 2.5 കോ​​​ടി രൂ​​​പ വ​​​രെ 9.5 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്ക് വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നുള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്ക് പ​​​ർ​​​ച്ചേ​​​സ് ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ പെ​​​ട്ടെ​​​ന്നുത​​​ന്നെ ഡി​​​സ്കൗണ്ട് ചെ​​​യ്ത് പ​​​ണം ന​​​ൽ​​​കും. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പ് സം​​​രം​​​ഭ​​​ക​​​ർ​​​ക്കാ​​​യി​​​രു​​​ന്നു വെ​​​ബി​​​നാ​​​ർ. കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പറേ​​​ഷ​​​നും കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​നും ചേ​​​ർ​​​ന്നാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഓ​​​ണ്‍​ലൈ​​​ൻ ലൈ​​​വ് ച​​​ർ​​​ച്ച​​​യ്ക്ക് ധ​​​ന​​​മ​​​ന്ത്രി ടി.​​​എം.​​​തോ​​​മ​​​സ് ഐ​​​സ​​​ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


കെ​​​എ​​​ഫ്സി സി​​​എം​​​ഡി സ​​​ഞ്ജ​​​യ്കൗ​​​ൾ, കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ സ​​​ജി ഗോ​​​പി​​​നാ​​​ഥ്, കെ​​​എ​​​ഫ്സി എ​​​ക്സി​​​ക്യൂട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ്രേം​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, ഗു​​​ലാ​​​ത്തി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​കെ.​​​ജെ.​​​ ജോ​​​സ​​​ഫ്, മൈ​​​സോ​​​ണ്‍ ആ​​​ന്‍​ഡ് മ​​​ല​​​ബാ​​​ർ എ​​​യ്ഞ്ച​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ഷൈ​​​ല​​​ൻ സ​​​ഗു​​​ണ​​​ൻ, യൂ​​​ണി​​​ക്കോ​​​ണ്‍ ഇ​​​ന്ത്യാ വെ​​​ഞ്ച​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് പാ​​​ർ​​​ട്ണ​​​ർ അ​​​നി​​​ൽ ജോ​​​ഷി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.