വെന്‍റിലേറ്റർ ഘടിപ്പിക്കുന്നതിനായി ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ
വെന്‍റിലേറ്റർ ഘടിപ്പിക്കുന്നതിനായി ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ
Wednesday, July 15, 2020 11:29 PM IST
കോ​ട്ട​യം: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളി​ൽ വെ​ന്‍റി​ലേ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​ല​വ് കു​റ​ഞ്ഞ കൃ​ത്യ​ത​യാ​ർ​ന്ന സാ​ങ്കേ​തി​ക വി​ദ്യ ല​ളി​ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്തു തെ​ള്ള​കം കാ​രി​ത്താ​സ് ആ​ശു​പ​ത്രി. ചു​രു​ങ്ങി​യ ചെ​ല​വി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​വീ​ഡി​യോ ലാ​റി​ൻ​ജോ​സ്- ​കോ​പ്പ് ഉ​പ​ക​ര​ണം വ​ഴി ഓ​പ്പ​റേ​റ്റ​ർ​ക്കി​തു സ്മാ​ർ​ട്ട് ഫോ​ണ്‍, കം​പ്യൂ​ട്ട​ർ, ആ​ൻ​ഡ്രോ​യി​ഡ് ടെ​ലി​വി​ഷ​ൻ എ​ന്നി​വ​യി​ലേ​ക്ക് വ​യ​ർ​ലെ​സാ​യി 20 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ വ​രെ ക​ണ​ക്റ്റ് ചെ​യ്യു​വാ​നും അ​തി​ലൂ​ടെ രോ​ഗി​യും ഓ​പ്പ​റേ​റ്റ​റും ത​മ്മി​ൽ നി​ശ്ചി​ത ദൂ​രം നി​ല​നി​ർ​ത്തി endotracheal intubation ന​ട​ത്താ​നും സാ​ധി​ക്കും.

കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​യി​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ശ്വ​സ​ന​നാ​ള​ത്തി​ലേ​ക്കു endotracheal ട്യൂ​ബ് വ​ഴി വെ​ന്‍റി​ലേ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്പോ​ൾ ഓ​പ്പ​റേ​റ്റ​ർ​ക്കു രോ​ഗി​യു​മാ​യി വ​ള​രെ അ​ടു​ത്ത സ​ന്പ​ർ​ക്കം വേ​ണ്ട​തി​നാ​ൽ, അ​തു​വ​ഴി രോ​ഗം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​തി​നു ബ​ദ​ലാ​യി ഒ​രു വീ​ഡി​യോ ലാ​റി​ൻ​ജോ​സ്കോ​പ്പ് നി​ല​വി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​തി​ൻ​റെ അ​മി​ത​വി​ല മൂ​ലം എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മ​ല്ല.

ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​യാ​ണ് കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ആ​ർ​എം​ഒ ഡോ. ​നൈ​സ് വ​ർ​ഗീ​സി​ന്‍റെ ആ​ശ​യ​ത്തി​ൽ ഉ​രു​ത്തി​രി​ഞ്ഞ ല​ളി​ത​വും കൃ​ത്യ​ത​യാ​ർ​ന്ന​തു​മാ​യ വീ​ഡി​യോ ലാ​റി​ൻ​ജോ​സ്കോ​പ്പ്. 5000 രൂ​പ​യി​ൽ താ​ഴെ മാ​ത്രം നി​ർ​മാ​ണ ചെ​ല​വു​ള്ള ഈ ​ഉ​ദ്യ​മ​ത്തി​ൽ ഡോ. ​ജോ​ണി ജോ​സ​ഫ്, ഡോ. ​ദീ​പ​ക് ഡേ​വി​ഡ്സ​ണ്‍, ഡോ ​നി​ഷ പാ​റ്റാ​നി, ഡോ. ​അ​ഞ്ജു എം. ​ദേ​വ​സ്യ, ഡോ. ​ജോ​ണ്‍ മാ​ത്യു, ഡോ. ​റ​ബേ​ക്ക സ​ക്ക​റി​യ, ഡോ. ​ന​വീ​ൻ വ​ട​ക്ക​ൻ, ഡോ. ​ആ​ൻ ജോ​സ​ഫ് തു​ട​ങ്ങി കാ​രി​ത്താ​സി​ലെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്്ട​ർ​മാ​ർ രൂ​പ​ക​ല്പ​ന​യി​ലും സു​ര​ക്ഷാ ​പ​ഠ​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​യി. ഉ​പ​ക​ര​ണം വാ​ട്ട​ർ​പ്രൂ​ഫാ​യ​തി​നാ​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി പു​ന​രു​പ​യോ​ഗി​ക്കു​വാ​നും സാ​ധി​ക്കും.


ആ​രോ​ഗ്യ രം​ഗ​ത്ത് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ പു​തി​യ കാ​ൽ​വ​യ്പു​ക​ൾ ന​ട​ത്താ​ൻ കാ​രി​ത്താ​സ് റി​സേ​ർ​ച് ടീം ​ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണ് പു​തി​യ ആ​വി​ഷ്ക്കാ​ര​മെ​ന്നു ഡ​യ​റ​ക്്ട​ർ റ​വ. ഡോ. ​ബി​നു കു​ന്ന​ത്ത് അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കാ​രി​ത്താ​സ് റീ​സേ​ർ​ച് ടീം ​നി​ർ​മി​ച്ച ചെ​ല​വു കു​റ​ഞ്ഞ ഫേ​സ് ഷി​ൽ​ഡ് ധാ​രാ​ളം ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ണ്.​ ഇ​ത്ത​രം നൂ​ത​ന സം​ര​ഭ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​നം ന​ല്കു​മെ​ന്നും ഡ​യ​റ​ക്്ട​ർ ഫാ. ​ബി​നു അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.