ജ​ലീ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല: കെ. ​സു​രേ​ന്ദ്ര​ന്‍
ജ​ലീ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം  വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല: കെ. ​സു​രേ​ന്ദ്ര​ന്‍
Thursday, July 16, 2020 1:23 AM IST
കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യാ​​ണു മു​​ഖ്യ​​മ​​ന്ത്രി​​യെ​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ദ്ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ . സ്വ​​​പ്ന​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് കെ.​​​ടി. ജ​​​ലീ​​​ല്‍ ന​​​ല്‍​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം വ​​​സ്തു​​​താ​​​പ​​​ര​​​മ​​​ല്ലെ​​​ന്നും കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ന്ന വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ ആ​​​രോ​​​പി​​​ച്ചു.

മു​​​മ്പ് തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​യാ​​​ളാ​​​ണ് ജ​​​ലീ​​​ലെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു. എ​​​ന്‍​ഐ​​​എ പ​​​റ​​​ഞ്ഞ​​​ത് കൂ​​​ടി കൂ​​​ട്ടി വാ​​​യി​​​ക്കു​​​മ്പോ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​തെ​​​ന്തി​​​നാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​വും.


എ​​​ല്ലാ പ്ര​​​തി​​​ക​​​ളു​​​മാ​​​യി ശി​​​വ​​​ശ​​​ങ്ക​​​റി​​​ന് ബ​​​ന്ധ​​​മു​​​ണ്ട്. സാ​​​ധാ​​​ര​​​ണ സൗ​​​ഹൃ​​​ദ​​​മ​​​ല്ല ഇ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ത​​​ല​​​ത്തി​​​ലെ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഹ​​​സ​​​ന​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി രാ​​​ജി​​​വ​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ നേ​​​രി​​​ട​​​ണ​​​മെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.