ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, August 2, 2020 12:14 AM IST
എ​ട​ത്വ/തിരുവല്ല: പു​ളി​ക്കീ​ഴി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​വ​ടി പ്രി​യ​ദ​ർ​ശി​നി ജം​ഗ്ഷ​ന് സ​മീ​പം എ​ക്ക​പ്പു​റ​ത്ത് തു​ണ്ടി​പ്പ​റ​ന്പി​ൽ ഏ​ബ്ര​ഹാം മാ​ത്യു​വി​ന്‍റെ (മോ​നി​ച്ച​ൻ) മ​ക​ൻ ജി​ബു ഏ​ബ്ര​ഹാം (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തേ​കാ​ലോ​ടെ പൊ​ടി​യാ​ടി പു​ളി​ക്കീ​ഴ് ഇ​ന്ദ്ര​പ്ര​സ്ഥ ഹോ​ട്ട​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ബു​വി​നെ പ​രു​മ​ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബൈ​ക്കി​ന്‍റെ പു​റ​കി​ലി​രു​ന്ന മ​ണ​പ്പു​റ​ത്ത് കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ ജെ​ഫി​ൻ (22) തെ​റി​ച്ച് പോ​യി. പ​രി​ക്കേ​റ്റ ജെ​ഫി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ര​ണം ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ടാ​റാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഈ ​ഡോ​ക്ട​റും ആ ​സ​മ​യ​ത്ത് സ്ഥ​ല​ത്തെ​ത്തി​യ മ​റ്റൊ​രു വ​നി​താ ഡോ​ക്ട​റും അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പു​ളി​ക്കീ​ഴ് പോ​ലീ​സും ചേ​ർ​ന്നാ​യി​രു​ന്നു ജി​ബു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.


കു​വൈ​റ്റി​ൽ ജോ​ലി​യി​ലാ​യി​രു​ന്ന ജി​ബു മൂ​ന്നു​മാ​സം മു​ന്പാ​ണ് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. ജോ​ലി സ്ഥ​ല​ത്തേ​ക്കു തി​രി​കെ മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ജി​ബു. അ​തി​നാ​യി തി​രി​കെ പോ​കാ​നു​ള്ള ടി​ക്ക​റ്റ് ബു​ക്കു ചെ​യ്യാ​നാ​യി തി​രു​വ​ല്ല​യ്ക്കു പോ​കു​ന്ന അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മ്മ: ഷേ​ർ​ളി. സ​ഹോ​ദ​ര​ൻ: ഷി​ജു. അ​പ​ക​ട​ശേ​ഷം യു​വാ​ക്ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ ഇ​രു​പ​തു മി​നി​റ്റോ​ളം വൈ​കി​യ​താ​യും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.