കൊച്ചേട്ടന്‍റെ കത്തിനു ദൃശ്യഭാഷ്യവുമായി വിദ്യാർഥികൾ
കൊച്ചേട്ടന്‍റെ കത്തിനു ദൃശ്യഭാഷ്യവുമായി  വിദ്യാർഥികൾ
Sunday, August 2, 2020 12:15 AM IST
കൊച്ചി: ദീ​പി​ക ബാ​ല​സ​ഖ്യം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ദീ​പി​ക​യി​ൽ എ​ഴു​തി​യ കൊ​ച്ചേ​ട്ട​ന്‍റെ ക​ത്ത് - കൊ​റോ​ണ വൈ​റ​സി​ന്‍റെ സൗ​ഹൃ​ദ​ദി​നാ​ഘോ​ഷം എ​ന്ന ലേ​ഖ​ന​ത്തി​ന് എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദൃ​ശ്യ​ഭാ​ഷ്യം ഒ​രു​ക്കു​ന്നു.

കൊ​റോ​ണ​ക്കാ​ല​ത്ത് മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ൽ വ​ന്നു​ഭ​വി​ക്കു​ന്ന വി​ള്ള​ലു​ക​ൾ​കൊ​ണ്ട് ഉ​ള്ളു​പൊ​ള്ളു​ന്ന ഒ​രു സ​മൂ​ഹ​മ​ന​സി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ ഉ​ള്ള​ത്.
ഏ​തു കൊ​ടി​യ കെ​ടു​തി​യി​ലും ജ്വ​ലി​ക്കു​ന്ന മാ​ന​വി​ക​ത കെ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​കാ​ൻ ഈ ​ദൃ​ശ്യ​ഭാ​ഷ്യം ഏ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണ് എ​ന്നു പ്രി​ൻ​സി​പ്പ​ൽ ഡോ. ​നെ​ൽ​സ​ൺ റോ​ഡ്രി​ഗ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ദേ​ശീ​യ സൗ​ഹൃ​ദ​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ൺ ക്രി​സ്റ്റ​ഫ​ർ ഈ ​പ്രോ​ഗ്രാ​മി​ന്‍റെ വീ​ഡി​യോ ലോ​ഞ്ചിം​ഗ് ന​ട​ത്തും. DCLDEEPIKA എ​ന്ന യൂ ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഏ​വ​ർ​ക്കും ഈ ​പ്രോ​ഗ്രാം കാ​ണാ​വു​ന്ന​താ​ണ്.

ഷാ​രോ​ൺ ഷി​ബു, തോ​മ​സ് ജോ​ൺ, ജോ​സ​ഫീ​ന ജോ​സ്, ട്രീ​സ ഹെ​ൽ​ന, അ​പ​ർ​ണ സേ​വ്യ​ർ, അ​ശ്വ​തി ന​ന്ദ, ആ​ഷ്നി, അ​ശ്വി​ൻ ബാ​ബു (വീ​ഡി​യോ എ​ഡി​റ്റിം​ഗ്), പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി​സ്റ്റ​ർ മോ​ളി​ക്കു​ട്ടി തോ​മ​സ് തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.