മത്തായിയുടെ മരണം: ഉ​ത്ത​ര​വാ​ദി​ക​ള്‍ക്കെ​തി​രേ ന​ട​പ​ടി​യെടുക്കാതെ സം​സ്കാ​രം ന​ട​ത്തി​ല്ലെന്നു ബന്ധുക്കൾ
മത്തായിയുടെ മരണം: ഉ​ത്ത​ര​വാ​ദി​ക​ള്‍ക്കെ​തി​രേ ന​ട​പ​ടി​യെടുക്കാതെ സം​സ്കാ​രം  ന​ട​ത്തി​ല്ലെന്നു ബന്ധുക്കൾ
Sunday, August 2, 2020 12:16 AM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ യു​വ​ക​ര്‍ഷ​ക​ന്‍ മ​ത്താ​യി (പൊ​ന്നു)​യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും നി​യ​മ​ത്തി​ന്‍റെ മു​മ്പി​ല്‍ കൊ​ണ്ടു​വ​രാ​തെ സം​സ്കാ​രം ന​ട​ത്തി​ല്ലെ​ന്ന് ഭാ​ര്യ ഷീ​ബ​യും ബ​ന്ധു​ക്ക​ളും. വ​ന​പാ​ല​ക​രാ​ണ് ത​ന്‍റെ ഭ​ര്‍ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളെ​ന്നും ത​നി​ക്കു നീ​തി കി​ട്ട​ണ​മെ​ന്നും ഷീ​ബ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു.താ​നും ര​ണ്ടുകു​ട്ടികളും അ​ട​ക്കം ഒ​മ്പ​തം​ഗ കു​ടും​ബ​മാ​ണ് ഇ​പ്പോ​ള്‍ അ​നാ​ഥ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ഷീ​ബ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം കു​ട​പ്പ​ന​യി​ല്‍ ഇ​വ​രു​ടെ കു​ടും​ബ​വീ​ടി​നു സ​മീ​പ​മു​ള്ള കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ന്നു വൈ​കു​ന്നേ​രം ഭാ​ര്യ​യു​ടെ​യും മാ​താ​വി​ന്‍റെ​യും ക​ണ്‍മു​മ്പി​ല്‍നി​ന്നാ​ണ് ഏ​ഴം​ഗ വ​ന​പാ​ല​ക​സം​ഘം മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​നാ​തി​ര്‍ത്തി​യി​ലെ കാ​മ​റ ത​ക​ര്‍ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ല്‍ നി​യ​മ​പ​ര​മാ​യ യാ​തൊ​രു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി​ക​ള്‍ ദു​രൂ​ഹ​ത നി​റ​ഞ്ഞ​താ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​കന്‍ ജോ​ണി കെ.​ ജോ​ര്‍ജ് പ​റ​ഞ്ഞു.


മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍ട്ടം ന​ട​ത്തി​യി​രു​ന്നു. കി​ണ​റ്റി​ല്‍ വീ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു​വെ​ന്ന രീ​തി​യി​ല്‍ ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് കൈ​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മോ​ര്‍ച്ച​റി​യി​ല്‍ വ​ച്ചു. പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന പ്ര​കാ​രം മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന് അം​ഗീ​ക​രി​ച്ച് സം​സ്കാ​രം ന​ട​ത്തി​ല്ലെ​ന്ന് ഭാ​ര്യ വ്യ​ക്ത​മാ​ക്കി. ഇ​തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത മാ​റ​ണം. മ​ത്താ​യി​യു​ടെ മ​ര​ണം അം​ഗീ​ക​രി​ക്കാ​ന്‍ ഇ​പ്പോ​ഴും ത​ങ്ങ​ള്‍ക്കാ​കി​ല്ലെ​ന്ന് ഷീ​ബ പ​റ​ഞ്ഞു.

ഏഴ് വനപാലകര്‍ക്ക് സ്ഥലംമാറ്റം

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വക​ര്‍ഷ​ക​ന്‍ മ​ത്താ​യി​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ വി​ധേ​യ​രാ​യ വ​ട​ശേ​രി​ക്ക​ര റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഉ​ള്‍പ്പെ​ടെ ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​നം​വ​കു​പ്പ് സ്ഥ​ലം മാ​റ്റി.
ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്ഥ​ലം മാ​റ്റ​മെ​ന്നാ​ണ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.