എസ്ഐ അജിതനു യാത്രാമൊഴി
എസ്ഐ അജിതനു യാത്രാമൊഴി
Sunday, August 2, 2020 12:16 AM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ രോ​ഗം ബാ​ധി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഇ​ടു​ക്കി സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ തൊ​ടു​പു​ഴ പൂ​ച്ച​പ്ര വ​ര​ന്പ​നാ​ൽ വി.​പി.​ അ​ജി​ത​ൻ (55) മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്റ്റേ​ഷ​നി​ലെ എ​സ്ഐ ആ​യി​രു​ന്ന അ​ജി​ത​ൻ വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ ഇ​ടു​ക്കി സ്പെ​ഷ​ൽ​ബ്രാ​ഞ്ച് ക​ണ്‍ട്രോ​ൾ റൂം ​എ​സ്ഐ ആ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. ഹൃ​ദ്രോ​ഗ​ത്തി​നും പ്ര​മേ​ഹ​ത്തി​നും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ജി​ത​നെ ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട്ട​യത്തേക്കു മാറ്റിയ​ത്.

ഭാ​ര്യ:ര​മ​ണി. മ​ക്ക​ൾ: അ​ക്ഷ​യ, അ​ബി​ൻ (വി​ദ്യാ​ർ​ഥി​ക​ൾ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.