റവന്യൂ ഇന്റലിജൻസ് ഓഫീസിൽ മോഷണശ്രമം
Monday, August 3, 2020 12:37 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഓഫീസിൽ മോഷണശ്രമം. ഇന്നലെ ഉച്ചയോടെ ശുചീകരണ തൊഴിലാളി ഓഫീസ് വൃത്തിയാക്കാൻ വന്നപ്പോഴാണ് മുൻവാതിൽ തകർക്കപ്പെട്ട നിലയിൽ കണ്ടത്. ശനിയാഴ്ച രാത്രിയോടെയാണ് മോഷണശ്രമം നടന്നതെന്നാണ് കരുതുന്നത്. 2018ലെ വിമാനത്താവള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ ഉൾപ്പെടെയുള്ള നിർണായക ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസിലാണ് മോഷണശ്രമം നടന്നത്. എന്നാൽ രേഖകൾ ഒന്നും നഷ്ടമായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.