പ്ലസ് വൺ, നഴ്സിംഗ് തുടങ്ങിയവയിലെ ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​വ​​ര​​ണം : ചങ്ങനാശേരി അതിരൂപത പരാതി നൽകി
Monday, August 3, 2020 12:37 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പ്ല​​സ് വ​​ൺ, ന​​ഴ്സിം​​ഗ്, മ​​റ്റ് പാ​​രാ​​മെ​​ഡി​​ക്ക​​ൽ കോ​​ഴ്സു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ പ്ര​​വേ​​ശ​​നവി​​ജ്ഞാ​​പ​​ന​​ങ്ങ​​ളും പ്രോ​​സ്പെ​​ക്ട​​സു​​ക​​ളും അ​​പേ​​ക്ഷാ ഫോ​​ർ​​മാ​​റ്റു​​ക​​ളും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​പ്പോ​​ൾ സം​​വ​​ര​​ണേ​​ത​​ര വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കു​​ള്ള 10% ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​വ​​ര​​ണം ഉ​​ൾ​​പ്പെ​​ടു​​ത്താ​​തി​​രു​​ന്ന​​തി​​നെ​​തി​​രെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മു​​ഖ്യ​​മ​​ന്ത്രി, ആ​​രോ​​ഗ്യ വ​​കു​​പ്പ് മ​​ന്ത്രി, വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് മ​​ന്ത്രി എ​​ന്നി​​വ​​ർ​​ക്ക് പ​​രാ​​തി അ​​യ​​ച്ചു.
സാ​​മ്പ​​ത്തി​​ക സം​​വ​​ര​​ണം കേ​​ര​​ള​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കി​​ക്കൊ​​ണ്ട് 2020 ഫെ​​ബ്രു​​വ​​രി 2 ന് ​​പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം ഒ​​ബി​​സി സം​​വ​​ര​​ണം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള​​ള​​തും ന്യൂ​​ന​​പ​​ക്ഷ പ​​ദ​​വി ഇ​​ല്ലാ​​ത്ത​​തു​​മാ​​യ എ​​ല്ലാ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​വ​​ര​​ണം അ​​നു​​വ​​ദി​​ക്കേ​​ണ്ട​​താ​​ണ്.


എ​​ന്നാ​​ൽ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പും ആ​​രോ​​ഗ്യ കു​​ടും​​ബ​​ക്ഷേ​​മ വ​​കു​​പ്പും ഇ​​തി​​നാ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ളൊ​​ന്നും ഇ​​തു​​വ​​രെ സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. ഇ​​തു സം​​വ​​ര​​ണേ​​ത​​ര​​വി​​ഭാ​​ഗ​​ങ്ങ​​ളോ​​ടു​​ള്ള ക​​ടു​​ത്ത നീ​​തി നി​​ഷേ​​ധ​​മാ​​ണ്. ഇ ​​ഡ​​ബ്ലി​​യു എ​​സ് സം​​വ​​ര​​ണം അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണോ എ​​ന്നും ആ​​ശ​​ങ്ക​​യു​​ണ്ട്. അ​​തി​​നാ​​ൽ ഇ​​പ്പോ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന രേ​​ഖ​​ക​​ൾ പ​​രി​​ഷ്ക​​രി​​ച്ച് 10% ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​വ​​ര​​ണം കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​കൊ​​ണ്ടാ​​ണ് ക​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.