സി- ​ആ​പ്റ്റി​ലെ തെ​ളി​വെ​ടു​പ്പ് ഇ​ന്നു തു​ട​ങ്ങും
Monday, August 3, 2020 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജ് സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു പി​​​ടി​​​കൂ​​​ടി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സി- ​​​ആ​​​പ്റ്റും യു​​​എ​​​ഇ കോ​​​ണ്‍​സ​​​ലേ​​​റ്റും ത​​​മ്മി​​​ലു​​​ള്ള പാ​​​ഴ്സ​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ളെ കു​​​റി​​​ച്ച് ക​​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി ഇ​​​ന്നു മു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കും. യു​​​എ​​​ഇ കോ​​​ണ്‍​സ​​ലേ​​​റ്റും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ സി- ​​​ആ​​​പ്റ്റും ത​​​മ്മി​​​ൽ 28 ത​​​വ​​​ണ പാ​​​ഴ്സ​​​ൽ കൈ​​​മാ​​​റ്റം ന​​​ട​​​ന്നെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ക​​​സ്റ്റം​​​സ് ന​​​ട​​​പ​​​ടി.

കോ​​​ണ്‍​സ​​ലേ​​​റ്റി​​​ൽ നി​​​ന്നു​​​ള്ള പാ​​​ഴ്സ​​​ൽ സി- ​​​ആ​​​പ്റ്റി​​​ൽ എ​​​ത്തി​​​ച്ച​​​പ്പോ​​​ൾ വാ​​​ങ്ങി​​​ച്ച​​​വ​​​രും ഇ​​​തു മ​​​ല​​​പ്പു​​​റം എ​​​ട​​​പ്പാ​​​ളി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​തു​​​മാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നാ​​​ണ് വീ​​​ണ്ടും മൊ​​​ഴി എ​​​ടു​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ക​​​സ്റ്റം​​​സ് സം​​​ഘം സി- ​​​ആ​​​പ്റ്റി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ സ്ഥ​​​ല​​​ത്തി​​​ല്ലാ​​​തി​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​ണ് ത​​​ല​​​സ്ഥാ​​​ന​​​ത്തെ ക​​​സ്റ്റം​​​സ് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി വി​​​ളി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


പാ​​​ഴ്സ​​​ൽ കൊ​​​ണ്ടു​​​പോ​​​യ ലോ​​​റി​​​യു​​​ടെ ലോ​​​ഗ്ബു​​​ക്കും ക​​​സ്റ്റം​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. സി-​​​ആ​​​പ്റ്റി​​​ലെ അ​​​ച്ച​​​ടി​​​സാ​​​മ​​​ഗ്രി​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​യ വാ​​​ഹ​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി​​​ട്ടാ​​​ണ് കോ​​​ണ്‍​സ​​​ലേ​​​റ്റി​​​ന്‍റെ പാ​​​ഴ്സ​​​ൽ കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഇ​​​തേ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.