കോ​ഴി​ക്കോ​ട്ട് ഇന്നലെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മൂ​ന്നു പേർ മ​രിച്ചു
Monday, August 3, 2020 12:57 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ മൂ​​​ന്ന് കോ​​​വി​​​ഡ് മ​​​ര​​​ണം കൂ​​​ടി. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​നി ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച 11 മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞ് ഉ​​​ള്‍​പ്പെ​​​ടെ മൂ​​ന്നു പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. മ​​​റ്റ് ര​​​ണ്ടു പേ​​​ർ വ​​​ട​​​ക​​​ര, ഫ​​​റോ​​​ക്ക് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്.

ന്യു​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​ക്കാ​​​യി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട വ​​​ട​​​ക​​​ര ത​​​ട്ടോ​​​ളി​​​ക്ക​​​ര ന​​​ടു​​​ചാ​​​ലി​​​ല്‍ പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍ (63) ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്.

ചോ​​​മ്പാ​​​ല​​​യി​​​ലെ ജീ​​​പ്പ് ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഏ​​താ​​നും ദി​​​വ​​​സം​​​മു​​​മ്പ് പ​​​നി ബാ​​​ധി​​​ച്ചി​​​രു​​​ന്നു. വ​​​ട​​​ക​​​ര​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.
പി​​​ന്നീ​​​ട് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫ​​​റോ​​​ക്ക് സ്വ​​​ദേ​​​ശി പ്ര​​​ഭാ​​​ക​​​ര​​​ൻ (73) ആ​​​ണ് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ൾ. രാ​​​മ​​​നാ​​​ട്ടു​​​ക​​​ര​​​യി​​​ല്‍ മ​​​ക​​​ളു​​​ടെ വീ​​​ട്ടി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.


ക​​​ടു​​​ത്ത ശ്വാ​​​സം​​​മു​​​ട്ട​​​ല്‍ ഉ​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് വെ​​​ള്ളി​​​യാ​​​ഴ്ച മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​ണ് മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. തു​​​ട​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കോ​​​വി​​​ഡ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. മ​​​ല​​​പ്പു​​​റം പു​​​ളി​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി റ​​​മീ​​​സി​​​ന്‍റെ 11 മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞ് ആ​​​സ്യ അ​​​മാ​​​ന​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.

മ​​​രി​​​ച്ച കു​​​ഞ്ഞും കു​​​ടും​​​ബ​​​വും വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നാണ് എത്തിയത്. ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​ണു കു​​​ഞ്ഞി​​​നെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ളജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. രാ​​​ത്രി മ​​​ര​​​ിച്ചു. മ​​​ര​​​ണ​​ശേ​​​ഷം ആ​​​ന്‍റി​​​ജ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.