ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന്ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന്ന്  ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, August 4, 2020 12:16 AM IST
കു​റ്റ്യാ​ടി: ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ക്ക​ട്ടി​ലെ വ്യാ​പാ​രി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ക്ക​ട്ടി​ലെ ബു​ഹാ​രി സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​ൻ മീ​ത്ത​ലെ​പ​റ​മ്പ​ത്ത്. പി. ​മ​ര​ക്കാ​ർ കു​ട്ടി ഹാ​ജി (73) ആ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ക്ക​ട്ടി​ലെ​ത്തി​യ​താ​ണ്. പ​നി​യെ തു​ട​ർ​ന്ന് ക​ക്ക​ട്ടി​ലെ​യും തൊ​ട്ടി​ൽ​പാ​ല​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ ഇ​ദ്ദേ​ഹം നേ​ര​ത്തെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് മ​രി​ച്ച​ത്.


ക​ഴി​ഞ്ഞ മാ​സം നാ​ദാ​പു​ര​ത്ത് ന​ട​ന്ന വി​വാ​ദ​മാ​യ ഗൃ​ഹ​പ്ര​വേ​ശ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ൽ ചി​ല​ർ മ​ര​യ്ക്കാ​രെ കാ​ണാ​ൻ ക​ക്ക​ട്ടി​ലെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​രി​ൽ പ​ല​ർ​ക്കും പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഭാ​ര്യ​മാ​ർ: ക​ദി​യാ​മു (വേ​ങ്ങ​ര, മ​ല​പ്പു​റം), സു​ഹ​റ ( ക​ക്ക​ട്ടി​ൽ). മ​ക്ക​ൾ: മു​ഹ​മ്മ​ദ് (ബു​ഹാ​രി വെ​സ​ൽ​സ് ക​ക്ക​ട്ടി​ൽ), അ​ബ്ബാ​സ്, റ​ഷീ​ദ് (സ​ലീ​ന ഫു​ട് വേ​ർ ക​ക്ക​ട്ടി​ൽ), കു​ഞ്ഞി​പ്പാ​ത്തൂ​ട്ടി, സൗ​ജ, സ​ലീ​ന, സു​മി​യ​ത്ത്, സ​മീ​റ, ജം​ഷീ​റ, ഗ​ഫൂ​ർ, ഇ​സ്മാ​യി​ൽ (ദു​ബൈ).
മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, ‌അ​സ്മ, ഇ​ബ്രാ​ഹിം, ഹ​മീ​ദ്, കു​ഞ്ഞി​മ​ര​ക്കാ​ർ, അ​ഷ്റ​ഫ് ,അ​സ്ലം, ഷൗ​ക്ക​ത്ത്, മു​ബീ​ന, ജ​സ്ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.