ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച വീട്ടമ്മ മ​രി​ച്ചു
ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച വീട്ടമ്മ മ​രി​ച്ചു
Tuesday, August 4, 2020 12:16 AM IST
ശ്രീ​ക​ണ്ഠ​പു​രം: ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​നി മ​രി​ച്ചു. പെ​രു​വ​ള​ത്ത്പ​റ​മ്പ് കു​ളി​ഞ്ഞ​യി​ലെ കെ. ​യ​ശോ​ദ (59) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 23 നാ​ണ് ഇ​വ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ര​ൾ രോ​ഗ​ത്തി​ന് ചി​കി​ത്സ​തേ​ടി 16ന് ​ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു.

കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ​ത്ത​ന്നെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക ആം​ബു​ല​ൻ​സി​ൽ പി​പി​ഇ കി​റ്റ് ധ​രി​ച്ച വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ഇ​രി​ക്കൂ​റി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം കു​ളി​ഞ്ഞ​യി​ലെ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം സം​സ്ക​രി​ച്ചു. ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു മ​ക്ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഭ​ർ​ത്താ​വ്: ക​ണ്ണ​ൻ. മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ (മാ​വേ​ലി​സ്റ്റോ​ർ, പെ​രു​വ​ള​ത്ത്പ​റ​മ്പ്), രാ​ജീ​വ​ൻ (ഡ്രൈ​വ​ർ), സ​ജീ​വ​ൻ (ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ). മ​രു​മ​ക്ക​ൾ: ര​ജ​നി, സു​മ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.