കാ​സ​ര്‍​ഗോ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു
കാ​സ​ര്‍​ഗോ​ട്ട്  കോ​വി​ഡ് ബാ​ധി​ച്ച ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു
Tuesday, August 4, 2020 12:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കേ ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു. ഉ​പ്പ​ള ശാ​ര​ദാ ന​ഗ​ര്‍ സ്വ​ദേ​ശി വി​നോ​ദ് കു​മാ​ര്‍ (42), പു​ല്ലൂ​ര്‍- പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ചാ​ലി​ങ്കാ​ല്‍ എ​ണ്ണ​പ്പാ​റ സ്വ​ദേ​ശി പ​ള്ളി​പ്പു​ഴ ഷ​റ​ഫു​ദ്ദീ​ന്‍ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 13 ആ​യി.

വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു വി​നോ​ദ് കു​മാ​ര്‍. കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ശാ​ര​ദാ​ന​ഗ​റി​ലെ സു​ന്ദ​ര സാ​ലി​യ​ന്‍റേ​യും രാ​ധ​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​വി​ത. ഒ​രു മ​ക​ളു​ണ്ട്.


വൃ​ക്ക​രോ​ഗ​ത്തെ തു​ട​ര്‍​ന്ന് നേ​ര​ത്തേ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷ​റ​ഫു​ദ്ദീ​ന് ഡി​സ്ചാ​ര്‍​ജ് ആ​യി വീ​ട്ടി​ലെ​ത്തി​യ ശേ​ഷം വീ​ണ്ടും പ​നി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ദ്ദേ​ഹ​ത്തി​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ലൈ 30 നാ​ണ് വീ​ണ്ടും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ക്ക​ള്‍: ഷ​ഫി​ദ, ഫാ​ത്തി​മ, മൂ​സ, ഹി​ഷാം, മു​ഹ​മ്മ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.