പി​ണ​റാ​യി​ക്ക് മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തു തു​ട​രാ​ന്‍ അ​ര്‍​ഹ​ത ന​ഷ്ട​പ്പെ​ട്ടു: ചെ​ന്നി​ത്ത​ല
പി​ണ​റാ​യി​ക്ക് മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തു  തു​ട​രാ​ന്‍ അ​ര്‍​ഹ​ത ന​ഷ്ട​പ്പെ​ട്ടു: ചെ​ന്നി​ത്ത​ല
Tuesday, August 4, 2020 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ധാ​​​ര്‍​മി​​​ക​​​മാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ തു​​​ട​​​രാ​​​നു​​​ള്ള അ​​​ര്‍​ഹ​​​ത ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. സ്വ​​​ര്‍​ണ​​​​​​ക്ക​​​ട​​​ത്തി​​​ന് കു​​​ട​​​പി​​​ട​​​ിച്ച മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ രാ​​​ജി​​​വ​​​യ്ക്കു​​​ക, സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് ഉ​​​ള്‍​പ്പെ​​​ടെ പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​നു കീ​​​ഴി​​​ല്‍ ന​​​ട​​​ന്ന അ​​​ഴി​​​മ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് , കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ച്ച് യു​​​ഡി​​​എ​​​ഫ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും നേ​​​താ​​​ക്ക​​​ളും അ​​​വ​​​ര​​​വ​​​രു​​​ടെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ പാ​​​ര്‍​ട്ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലോ വീ​​​ടു​​​ക​​​ളി​​​ലോ ന​​​ട​​​ത്തി​​​യ സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തെ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​ന്‍റോണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ല്‍ സ​​​ത്യ​​​ഗ്ര​​​ഹ​​​മി​​​രു​​​ന്നു. ഡ​​​ല്‍​ഹി​​​യി​​​ല്‍നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മു​​​കു​​​ള്‍ വാ​​​സ്നി​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തും, മു​​​ന്‍​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ ചാ​​​ണ്ടി കോ​​​ട്ട​​​യ​​​ത്തെ പു​​​തു​​​പ്പ​​​ള്ളി മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ലും പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി മ​​​ല​​​പ്പു​​​റ​​​ത്തെ വ​​​സ​​​തി​​​യി​​​ലും പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് ഡോ. ​​​എം.​​​കെ.​​​ മു​​​നീ​​​ര്‍ കോ​​​ഴി​​​ക്കോ​​​ട്ടും ലീ​​​ഗ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എ. മ​​​ജീ​​​ദ് മ​​​ല​​​പ്പു​​​റ​​​ത്തും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് പി.​​​ജെ. ജോ​​​സ​​​ഫ് തൊ​​​ടു​​​പു​​​ഴ വ​​​സ​​​തി​​​യി​​​ലും ആ​​​ര്‍​എ​​​സ്പി നേ​​​താ​​​ക്ക​​​ളാ​​​യ എ.​​​എ. ​​​അ​​​സീ​​​സും എ​​​ന്‍.​​​കെ.​​​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി​​​യും കൊ​​​ല്ല​​​ത്തെ വ​​​സ​​​തി​​​ക​​​ളി​​​ലും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -ജേ​​​ക്ക​​​ബ് വി​​​ഭാ​​​ഗം നേ​​​താ​​​വ് അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് പി​​​റ​​​വ​​​ത്തെ ഓ​​​ഫീ​​​സി​​​ലും സി​​​എംപി നേ​​​താ​​​വ് സി.​​​പി.​​​ ജോ​​​ണ്‍ പ​​​ട്ട​​​ത്തെ സി​​​എം​​​പി ഓ​​​ഫീ​​​സി​​​ലും ഫോ​​​ര്‍​വേ​​​ഡ് ബ്ലോ​​​ക്ക് നേ​​​താ​​​വ് ജി.​​​ ദേ​​​വ​​​രാ​​​ജ​​​ന്‍ കൊ​​​ല്ല​​​ത്തെ രാ​​​മ​​​ന്‍​കു​​​ള​​​ങ്ങ​​​ര വ​​​സ​​​തി​​​യി​​​ലും ജ​​​ന​​​താ​​​ദ​​​ള്‍ നേ​​​താ​​​വ് ജോ​​​ണ്‍ ജോ​​​ണ്‍ പാ​​​ല​​​ക്കാ​​​ട്ടെ വ​​​സ​​​തി​​​യി​​​ല്‍ സ​​​ത്യ​​​ഗ്ര​​​ഹ​​​മി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.