എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ക​​​മ്യൂണി​​​റ്റി ക്വോട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 17
Wednesday, August 5, 2020 12:24 AM IST
തിരുവനന്തപുരം: കേരള സർവ കലാശാല എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി ക്വാ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി 17 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് വീ​​​ണ്ടും ലോ​​​ഗി​​​ൻ ചെ​​​യ്ത​​ശേ​​​ഷം പ്രൊ​​​ഫൈ​​​ലി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി ക്വാ​​​ട്ട ലി​​​ങ്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ/​​​കോ​​​ള​​​ജു​​​ക​​​ൾ പ്ര​​​ത്യേ​​​ക ഓ​​​പ്ഷ​​​നാ​​​യി ന​​​ൽ​​​കാം. വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ക​​​മ്യൂ​​​ണി​​​റ്റി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി അ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ൾ മാ​​​ത്ര​​​മേ ഇ​​​വി​​​ടെ ഓ​​​പ്ഷ​​​നാ​​​യി കാ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ. ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​തി​​​നു​​​ശേ​​​ഷം സേ​​​വ് ചെ​​​യ്ത് അ​​​തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ടെ​​​ടു​​​ത്ത് തു​​​ട​​​ർ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സൂ​​​ക്ഷി​​​ക്കു​​​ക. പ്രി​​​ന്‍റൗ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് കോ​​​ള​​​ജി​​​ലോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലോ അ​​​യ​​​യ്ക്ക​​​രു​​​ത്. അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.