13 പുതിയ ഹോട്ട്സ്പോട്ടുകൾ
Wednesday, August 5, 2020 1:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 13 പുതിയ ഹോട്ട്സ്പോട്ടുകൾ. പത്തു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽനിന്ന് ഒഴിവാക്കി. നിലവിൽ ആകെ 509 ഹോട്ട്സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട്സ്പോട്ടുകൾ: തൃശൂർ ജില്ലയിലെ തൃക്കൂർ (കണ്ടെയ്ൻമെന്റ് സോണ്‍: വാർഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറന്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (5), നോർത്ത് പറവൂർ (15), ഞാറയ്ക്കൽ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂർ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ (11), മടവൂർ (8), പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.
ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കൊല്ലം ജില്ലയിലെ മേലില (വാർഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാർഡുകളും), പോരുവഴി (14, 17), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റി (എല്ലാ വാർഡുകളും), നിലന്പൂർ മുനിസിപ്പാലിറ്റി (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂർ ജില്ലയിലെ ചേർപ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14).