തിരുവനന്തപുരം: സന്പർക്ക വ്യാപന ഭീതിയിൽ കോവിഡ് കണക്കുകൾ. ഇന്നലെ സംസ്ഥാനത്ത് 1,083 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇവരിൽ 902 പേർക്കും രോഗം പിടിപെട്ടതു സന്പർക്കത്തിലൂടെ. അതിൽ 71 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. മൂന്നു മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 87 ആയി.ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട വരിൽ 51 പേർ വിദേശത്തുനിന്നും 64 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 16 ആരോഗ്യ പ്രവർത്തകർക്കും രോഗം പിടിപെട്ടു. 1,021 പേർക്ക് ഇന്നലെ രോഗം ഭേദമായി. 11,540 പേർ ചികിത്സയിൽ കഴിയുന്നു. 16,303 പേർ ഇതുവരെ രോഗമുക്തി നേടി. 1,45,062 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഈ മാസം ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ (53), കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45), രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ കണക്ക്: തിരുവനന്തപുരം - 242, എറണാകുളം - 135, മലപ്പുറം - 131, ആലപ്പുഴ - 126, കോഴിക്കോട് - 97, കാസർഗോഡ് - 91, തൃശൂർ - 72, പാലക്കാട് - 50, കണ്ണൂർ - 37, പത്തനംതിട്ട - 32, കൊല്ലം - 30, കോട്ടയം - 23, വയനാട് - 17. സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്പോട്ടുകൾ. പത്തു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽനിന്ന് ഒഴിവാക്കി. നിലവിൽ ആകെ 509 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.