പോ​ളി​ടെ​ക്നി​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം: ഇ​ന്നു മു​ത​ൽ അ​പേ​ക്ഷി​ക്കാം
പോ​ളി​ടെ​ക്നി​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം:  ഇ​ന്നു മു​ത​ൽ അ​പേ​ക്ഷി​ക്കാം
Wednesday, August 5, 2020 11:47 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി ര​​​ണ്ടാം​​​വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ല​​​സ് ടു/​​​വി​​​എ​​​ച്ച്എ​​​സ്ഇ/ കെ​​​ജി​​​സി​​​ഇ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഇം​​​ഗ്ലീ​​​ഷ് എ​​​ന്നി​​​വ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​യി പ​​​ഠി​​​ച്ച് പ്ല​​​സ് ടു ​​​പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ചു 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച വി​​​എ​​​ച്ച്എ​​​സ്ഇ​​​കാ​​​ർ​​​ക്കും പ്ല​​​സ്ടു​​​വി​​​ന് തു​​​ല്യ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം.

എ​​​ഐ​​​സി​​​ടി​​​ഇ മാ​​​ന​​​ദ​​​ണ്ഡ പ്ര​​​കാ​​​രം ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ ഐ​​​ടി​​​ഐ/​​​കെ​​​ജി​​​സി​​​ഇ കോ​​​ഴ്സു​​​ക​​​ൾ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ നൈ​​​പു​​​ണ്യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഡി​​​പ്ലോ​​​മ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി നേ​​​രി​​​ട്ട് ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും. ഇ​​​വ​​​ർ​​​ക്ക് ഒ​​​ന്നാം വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് നീ​​​ക്കി വ​​​ച്ച മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളും ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കാം. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം​​​വ​​​രെ ഐ​​​ടി​​​ഐ/​​​കെ​​​ജി​​​സി​​​ഇ കോ​​​ഴ്സു​​​ക​​​ൾ പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്ക് മൂ​​​ന്ന് വ​​​ർ​​​ഷം കൊ​​​ണ്ട് ഡി​​​പ്ലോ​​​മ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ച്ചി​​​രു​​​ന്നു.


പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കോ മു​​​ൻ​​​പ് പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്കോ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വി​​​ല്ല. ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ പ്രോ​​​സ്പെ​​​ക്ട​​​സി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ച്ചി​​​ട്ടു​​​ള്ള ഒ​​​ന്നാം​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ക്രെ​​​ഡി​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള അ​​​ധി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം പാ​​​സാ​​​ക​​​ണം. 300 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ് (എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 150 രൂ​​​പ). അ​​​പേ​​​ക്ഷ www.polyadmiss ion.org/let ൽ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി 17വ​​​രെ ന​​​ൽ​​​കാം. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​പേ​​​ക്ഷാ​​​ഫീ​​​സും ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം.

മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ട​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് റാ​​​ങ്കു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. റാ​​​ങ്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ജാ​​​തി സം​​​വ​​​ര​​​ണ​​​വും ല​​​ഭി​​​ക്കും. 22ന് ​​​റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 27നു​​​ള്ളി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തും.

കോ​​​വി​​​ഡ്19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.