കോ​വി​ഡ് പ്ര​തി​രോ​ധം: ക​ള​ക്ട​ർ​മാ​ർ​ക്കും പ്ര​തി​ഷേ​ധം
Thursday, August 6, 2020 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല പോ​​​ലീസി​​​നെ ഏ​​​ൽ​​​പ്പി​​​ച്ച​​​തി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും പ്ര​​​തി​​​ഷേ​​​ധം. ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​യ്​​​ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​തു ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ അ​​​തു​​​മാ​​​റി പോ​​​ലി​​​സി​​​നെ​​​യാ​​​ണ് ചു​​​മ​​​ത​​​ല ഏ​​​ൽ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ വാ​​​ർ​​​ഡ് ത​​​ല സ​​​മി​​​തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​വും ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു. ഇ​​​ൻ​​​സി​​​ഡ​​​ന്‍റ് ക​​​മാ​​​ൻ​​​ഡോ​​​സാ​​​യി പോ​​​ലീസി​​​നെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​ലും ക​​​ള​​​ക്ട​​​ർ​​​മാ​​​ർ അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.