മ​ൺ​സൂ​ൺ ബം​പ​ർ: ആ ഭാഗ്യവാൻ റെ​ജിനാണ്
മ​ൺ​സൂ​ൺ ബം​പ​ർ: ആ ഭാഗ്യവാൻ റെ​ജിനാണ്
Thursday, August 6, 2020 12:42 AM IST
പെ​​​രു​​​മ്പാ​​​വൂ​​​ർ: മ​​​ൺ​​​സൂ​​​ൺ ബം​​​പ​​​ർ ലോ​​​ട്ട​​​റി​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ അ​​​ഞ്ചു​ കോ​​​ടി രൂ​​​പ കോ​​​ട​​​നാ​​​ട് കു​​​റി​​​ച്ചി​​​ല​​​ക്കോ​​​ട് കി​​​ഴ​​​ക്കാ​​​പ്പു​​​റ​​​ത്തു​​​കൂ​​​ടി റെ​​​ജി​​​ൻ കെ. ​​​ര​​​വി​​ക്ക്. ചൊ​​​വ്വാ​​​ഴ്ച ബം​​​പ​​​ർ സ​​​മ്മാ​​​നാ​​​ർ​​​ഹ​​​നെ തി​​​ര​​​ക്കി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​രു​​ന്നി​​ല്ല.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10നാ​​ണ് ലോ​​​ട്ട​​​റി അ​​​ടി​​​ച്ച വി​​​വ​​​രം റെ​​​ജി​​​ൻ അ​​​റി​​​ഞ്ഞ​​​ത്. പെ​​​രു​​​മ്പാ​​​വൂ​​​ർ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി റോ​​​ഡി​​​ലു​​​ള്ള പ​​​വ​​​ർ​​​ലിം​​​ഗ് എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗി​​​ൽ ജോ​​​ലി​ ചെ​​യ്യു​​ന്ന റെ​​​ജി​​​ൻ ജോ​​​ലി ക​​​ഴി​​​ഞ്ഞ് മൊ​​​ബൈ​​​ലി​​​ൽ നോ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് എം​​​ഡി സീ​​​രി​​​യ​​​ലി​​​ൽ തു​​​ട​​​ങ്ങി​​​യ ന​​​മ്പ​​​റി​​​നാ​​ണ് ഒ​​​ന്നാം സ​​​മ്മാ​​​ന​​മെ​​ന്ന​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.


ഉ​​​ച്ച​​​യോ​​​ടെ പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലെ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ബ്രാ​​​ഞ്ചി​​​ലെ​​​ത്തി ടി​​​ക്ക​​​റ്റ് മാ​​​നേ​​​ജ​​​ർ​​​ക്ക് കൈ​​​മാ​​​റി.

ബം​​പ​​ർ സ​​മ്മാ​​ന​​മാ​​യി കി​​​ട്ടു​​ന്ന പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഓ​​​ടു മേ​​ഞ്ഞ വീ​​​ട് മാ​​​റ്റി ഒ​​​രു ന​​ല്ല വീ​​ട് പ​​​ണി​​​യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹ​​​മെ​​​ന്ന് റെ​​​ജി​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.