നാ​ടും ന​ഗ​ര​വും വി​ട​ചൊ​ല്ലി; മെ​റി​ൻ ഇ​നി ഹൃ​ദ​യ​ത്താ​ളി​ൽ
Thursday, August 6, 2020 1:09 AM IST
കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്: നാ​​​​ടും ന​​​​ഗ​​​​ര​​​​വും ഉ​​​​റ്റ​​​​വ​​​​രും ഉ​​​​ട​​​​യ​​​​വ​​​​രും ഒ​​​​രു​​​​മി​​​​ച്ച് മെ​​​​റി​​​​നു വി​​​​ട ചൊ​​​​ല്ലി. മെ​​​​റി​​​​ൻ ഇ​​​​നി ജീ​​​​വി​​​​ക്കു​​​​ക പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ഹൃ​​​​ദ​​​​യ​​​​ത്താ​​​​ളി​​​​ൽ. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച കൊ​​ല്ല​​പ്പെ​​ട്ട മെ​​​​റി​​​​നെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ താം​​​​പ​​​​യി​​​​ൽ ആ​​​​റ​​​​ടി മ​​​​ണ്ണ് ഏ​​​​റ്റു​​​​വാ​​​​ങ്ങി.

മെ​​​​റി​​​​ന്‍റെ ആ​​​​ക​​​​സ്മി​​​​ക വി​​​​യോ​​​​ഗം സൃ​​​​ഷ്ടി​​​​ച്ച വേ​​​​ദ​​​​ന​​​​ക​​​​ൾ ക​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തി താം​​​​പ​​​​യി​​​​ലെ തി​​​​രു​​​​ഹൃ​​​​ദ​​​​യ ക്നാ​​​​നാ​​​​യ പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി​​​​യ പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​ർ അ​​​​വ​​​​ൾ​​​​ക്ക് യാ​​​​ത്രാ​​​​മൊ​​​​ഴി​​​​യേ​​​​കി. ഇ​​​​ങ്ങ​​​​ക​​​​ലെ അ​​​​വ​​​​ളു​​​​ടെ ഓ​​​​ർ​​​​മ​​​​ക​​​​ൾ ഇ​​​​ര​​​​ന്പി​​​​നി​​​​ന്ന മോ​​​​നി​​​​പ്പ​​​​ള്ളി ഉൗ​​​​രാ​​​​ളി​​​​ൽ വീ​​​​ട്ടി​​​​ൽ വ​​​​ലി​​​​യ സ്ക്രീ​​​​നി​​​​ൽ തെ​​​​ളി​​​​ഞ്ഞ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ നോ​​​​ക്കി മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ അ​​​​ന്ത്യ​​​​യാ​​​​ത്ര ചൊ​​​​ല്ലി. പ്രി​​​​യ​​​​പ്പെ​​​​ട്ട മെ​​​​റി​​​​ന്‍റെ അ​​​​ന്ത്യ​​​​യാ​​​​ത്ര​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ വീ​​​​ട്ടി​​​​ലൊ​​​​രു​​​​ക്കി​​​​യ വ​​​​ലി​​​​യ സ്ക്രീ​​​​നി​​​​ൽ തെ​​​​ളി​​​​ഞ്ഞ​​​​പ്പോ​​​​ൾ അ​​​​തു​​​​വ​​​​രെ പി​​​​ടി​​​​ച്ചു​​​​നി​​​​റു​​​​ത്തി​​​​യ ദുഃ​​​​ഖം അ​​​​ണ​​​​പൊ​​​​ട്ടി​​യൊ​​​​ഴു​​​​കി.


ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു​​​​ദി​​​​വ​​​​സ​​​​മാ​​​​യി ഉൗ​​​​രാ​​​​ളി​​​​ൽ വീ​​​​ട്ടി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും പ​​​​ര​​​​സ്പ​​​​രം ആ​​​​ശ്വ​​​​സി​​​​പ്പി​​​​ക്കാ​​​​ൻ വി​​​​ഫ​​​​ല​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ പാ​​​​തി​​​​രാ​​​​ത്രി പി​​​​ന്നി​​​​ട്ടും അ​​​​ങ്ങ​​​​ക​​​​ലെ ന​​​​ട​​​​ക്കു​​​​ന്ന മെ​​​​റി​​​​ന്‍റെ അ​​​​ന്ത്യ​​​​യാ​​​​ത്രാ​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ർ ക​​​​ണ്ണീ​​​​രോ​​​​ടെ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു. നി​​​​റ​​​​ഞ്ഞൊ​​​​ഴു​​​​കു​​​​ന്ന ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലെ കാ​​​​ഴ്ച​​​​ക​​​​ൾ പ​​​​ല​​​​തും ന​​​​ന​​​​വു​​​​ള്ള​​​​താ​​​​യി മാ​​​​റു​​​​ന്ന​​​​ത് കാ​​​​ണാ​​​​മാ​​​​യി​​​​രു​​​​ന്നു. വീ​​​​ഡി​​​​യോ കോ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന അ​​​​മ്മ​​​​യു​​​​ടെ ചേ​​​​ത​​​​ന​​​​യ​​​​റ്റ​​​​ശ​​​​രീ​​​​രം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞോ ആ​​​​വോ മെ​​​​റി​​​​ന്‍റെ മ​​​​ക​​​​ൾ നോ​​​​റ​​​​യു​​​​ടെ മു​​​​ഖ​​​​വും ദുഃ​​ഖ​​ സാ​​​​ന്ദ്ര​​​​മാ​​​​യി​​​​രു​​​​ന്നു. വൈ​​​​കു​​​​ന്നേ​​​​രം മോ​​​​നി​​​​പ്പ​​​​ള്ളി തി​​​​രു​​​​ഹൃ​​​​ദ​​​​യ​​​​പ്പ​​​​ള്ളി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും മെ​​​​റി​​​​ന്‍റെ അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​​​ശ്രു​​​​ഷ​​​​ക​​​​ളും ന​​​​ട​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.