സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1195 പേ​ർക്കു രോ​ഗം; രോ​ഗ​മു​ക്തി 1234
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1195 പേ​ർക്കു രോ​ഗം; രോ​ഗ​മു​ക്തി 1234
Thursday, August 6, 2020 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1195 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 1234 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. ആ​​​കെ രോ​​​ഗി​​​ക​​​ളി​​​ൽ 971 പേ​​​ർ​​​ക്കും സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. ഇ​​​വ​​​രി​​​ൽ 79 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല.

ഇ​​​ന്ന​​​ലെ ഏ​​​ഴു മ​​​ര​​​ണം കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണം 94 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ൽ 66 പേ​​​ർ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും 125 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ന്ന​​​വരാണ്. 13 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. 11,492 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട് ഇ​​​നി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 17,537 പേ​​​ർ ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡി​​​ൽ നി​​​ന്നും മു​​​ക്തി നേ​​​ടി. 1,47,974 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്.


ഈ ​​​മാ​​​സം ഒ​​​ന്നി​​​ന് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ (66), കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി അ​​​സ​​​നാ​​​ർ ഹാ​​​ജി (76), ഈ ​​​മാ​​​സം ര​​​ണ്ടി​​​നു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി പ്ര​​​ഭാ​​​ക​​​ര​​​ൻ (73), മൂ​​​ന്നി​​​നു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി മ​​​ര​​​ക്കാ​​​ർ കു​​​ട്ടി (70), കൊ​​​ല്ലം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ സ​​​ലാം (58), ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​നി യ​​​ശോ​​​ദ (59), ജൂ​​​ലൈ 31നു ​​​മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ആ​​​ലു​​​ങ്ക​​​ൽ ജോ​​​ർ​​​ജ് ദേ​​​വ​​​സി (82) എ​​​ന്നി​​​വ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​മാ​​​ണ് പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 274, മ​​​ല​​​പ്പു​​​റം- 167, കാ​​​സ​​​ർ​​​ഗോ​​​ഡ് - 128, എ​​​റ​​​ണാ​​​കു​​​ളം - 120, ആ​​​ല​​​പ്പു​​​ഴ - 108, തൃ​​​ശൂ​​​ർ - 86, ക​​​ണ്ണൂ​​​ർ - 61, കോ​​​ട്ട​​​യം - 51, കോ​​​ഴി​​​ക്കോ​​​ട് - 39, പാ​​​ല​​​ക്കാ​​​ട് - 41, ഇ​​​ടു​​​ക്കി - 39, പ​​​ത്ത​​​നം​​​തി​​​ട്ട - 37, കൊ​​​ല്ലം - 30, വ​​​യ​​​നാ​​​ട് - 14.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.