അഷ്ടവൈദ്യൻ തൈക്കാട്ട് മൂ​സ് അ​ന്ത​രി​ച്ചു
അഷ്ടവൈദ്യൻ തൈക്കാട്ട് മൂ​സ് അ​ന്ത​രി​ച്ചു
Thursday, August 6, 2020 1:09 AM IST
തൃ​​​ശൂ​​​ർ: വൈ​​​ദ്യ​​​ര​​​ത്നം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ അ​​​ഷ്ട​​​വൈ​​​ദ്യ​​​ൻ പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ ഇ.​​​ടി. നാ​​​രാ​​​യ​​​ണ​​​ൻ മൂ​​​സ് (87) അ​​​ന്ത​​​രി​​​ച്ചു. ഒ​​​ല്ലൂ​​​ർ തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

ആ​​​യു​​​ർ​​​വേ​​​ദ പ​​​ര​​​ന്പ​​​ര​​​യി​​​ൽ​​​പ്പെ​​​ട്ട തൃ​​​ശൂ​​​ർ തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി എ​​​ളേ​​​ട​​​ത്തു തൈ​​​ക്കാ​​​ട്ട് നീ​​​ല​​​ക​​​ണ്ഠ​​​ൻ മൂ​​​സി​​​ന്‍റെ​​​യും ദേ​​​വ​​​കി അ​​​ന്ത​​​ർ​​​ജ​​​ന​​​ത്തി​​​ന്‍റെ​​​യും പ​​​ത്തു മ​​​ക്ക​​​ളി​​​ൽ മൂ​​​ത്ത​​​യാ​​​ളാ​​​ണ്. ഒ​​​ല്ലൂ​​​ർ തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ലെ വൈ​​​ദ്യ​​​ര​​​ത്നം ഒൗ​​​ഷ​​​ധ​​​ശാ​​​ല തു​​​ട​​​ങ്ങു​​​ന്പോ​​​ൾ എ​​​ട്ടു വ​​​യ​​​സാ​​​യി​​​രു​​​ന്നു നാ​​​രാ​​​യ​​​ണ​​​ൻ മൂ​​​സി​​​ന്. 1954ൽ ​​​നാ​​​രാ​​​യ​​​ണ​​​ൻ മൂ​​​സ് ഔഷധശാലയുടെ ചുമതല ഏ​​​റ്റെ​​​ടു​​​ത്തു. 2010ൽ ​​​രാ​​​ജ്യം പ​​​ദ്മ​​​ഭൂ​​​ഷ​​​ണ്‍ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.


വെ​​​ള്ളാ​​​ര​​​പ്പി​​​ള്ളി മു​​​രി​​​യ​​​മം​​​ഗ​​​ല​​​ത്ത് സ​​​തി അ​​​ന്ത​​​ർ​​​ജ​​​ന​​​മാ​​​ണു ഭാ​​​ര്യ. മ​​​ക്ക​​​ൾ: ഇ.​​​ടി. നീ​​​ല​​​ക​​​ണ്ഠ​​​ൻ മൂ​​​സ്, ഇ.​​​ടി. പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ മൂ​​​സ്, ഇ.​​​ടി. ഷൈ​​​ല​​​ജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.