ടെ​ക്സസി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
ടെ​ക്സസി​ൽ കോ​വി​ഡ്  ബാ​ധി​ച്ചു മ​രി​ച്ചു
Friday, August 7, 2020 12:24 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പു​ഷ്‌​പ​ഗി​രി അ​റ​വ​നാ​നി​ക്ക​ൽ മൈ​ക്കി​ളി​ന്‍റെ​യും മ​റി​യ​ക്കു​ട്ടി​യു​ടെ​യും മ​ക​ൻ ജോ​സ​ഫ് മൈ​ക്കി​ൾ (സ​ണ്ണി -57) അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം നാ​ളെ ടെ​ക്സാ​സി​ൽ. മ​നഃ​ശാ​സ്ത്ര​ജ്ഞ​നാ​യി ടെ​ക്സ​സി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന ഇ​ദ്ദേ​ഹം രോ​ഗം സു​ഖ​പ്പെ​ട്ട് ആ​ശു​പ​ത്രി വി​ടാ​നൊ​രു​ങ്ങ​വെ ന്യൂ​മോ​ണി​യ മൂ​ർ​ച്ഛി​ച്ചാ​യി​രു​ന്നു മ​ര​ണം.


ഭാ​ര്യ: ലി​സ മു​തു​പ്ലാ​ക്ക​ൽ (കോ​ട്ട​പ്പ​ടി, കോ​ത​മം​ഗ​ലം) മ​ക​ൻ: സെ​ബാ​സ്റ്റ്യ​ൻ (വി​ദ്യാ​ർ​ഥി ).കൂ​ട​ര​ഞ്ഞി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ മേ​രി ത​ങ്ക​ച്ച​ൻ സ​ഹോ​ദ​രി​യാ​ണ്. മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി (പു​ഷ്പ​ഗി​രി), സി​സ്റ്റ​ർ മേ​ഴ്സി​റ്റ (ഡി ​എം കോ​ൺ​വ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം), സിസ്റ്റർ ​ന​വ്യ തെ​രേ​സ് (ഡി ​എം കോ​ൺ​വ​ന്‍റ്, എ​റ​ണാ​കു​ളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.