കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചു
കോ​വി​ഡ് ബാ​ധി​ച്ച്  മരിച്ചു
Friday, August 7, 2020 12:24 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് ഒ​​രു മ​​ര​​ണം കൂ​​ടി. കാ​​രാ​​പ്പു​​ഴ ത​​യ്യി​​ൽ മാ​​ട​​യ്ക്ക​​ൽ വാ​​സ​​പ്പ​​നാ(89)​​ണ് ഇ​​ന്ന​​ലെ മ​​രി​​ച്ച​​ത്.

മ​​ര​​ണ​ശേ​​ഷ​​മാ​​ണു സ്ര​​വ പ​​രി​​ശോ​​ധ​​നാ ഫ​​ലം പു​​റ​​ത്തു​​വ​​ന്ന​​ത്. പ​​നി​​യും ശ്വാ​​സം മു​​ട്ട​​ലു​​മു​​ണ്ടാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ദ്യം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​വി​​ടെ​നി​​ന്നു കോ​​വി​​ഡ് സം​​ശ​​യി​​ച്ച് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് അ​​യ​​ച്ചു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ​​നി​​ന്നു പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി സ്ര​​വം ശേ​​ഖ​​രി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ഡ്മി​​റ്റ് ചെ​​യ്യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മ​​ക​​ൻ ഇ​​തി​​നു ത​​യാ​​റാ​​യി​​ല്ല.


ആ​​ശു​​പ​​ത്രി​​യി​​ൽ​നി​​ന്നു വീ​​ട്ടി​​ലെ​​ത്തി​​ച്ച ഇ​​ദ്ദേ​​ഹം ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​രി​​ച്ചു. കോ​​വി​​ഡ് പ​​രി​​ശോ​​ധ​​നാ ഫ​​ലം വ​​ന്ന​​ശേ​​ഷം മാ​​ത്ര​​മേ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കാ​​വൂ എ​​ന്ന​​താ​​യി​​രു​​ന്നു ന​​ഗ​​ര​​സ​​ഭ ആ​​രോ​​ഗ്യ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ നി​​ല​​പാ​​ട്. ഉ​​ച്ച​​യോ​​ടെ​​യാ​​ണ് കോ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​ണെ​​ന്ന പ​​രി​​ശോ​​ധ​​നാ​​ഫ​​ലം ല​​ഭ്യ​​മാ​​യ​​ത്. ഇ​​തോ​​ട​​കം നി​​ര​​വ​​ധി​പ്പേ​ർ അ​​ന്തി​​മോ​​പ​​ചാ​​ര​മ​​ർ​​പ്പി​​ക്കാ​​ൻ വീ​​ട്ടി​​ലെ​​ത്തി​​യി​​രു​​ന്നു. മ​​രി​​ച്ച​​യാ​​ൾ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​ദേ​​ശ​​ത്ത് അ​​തീ​​വ ജാ​​ഗ്ര​​താ​നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. മൃ​​ത​​ദേ​​ഹം മു​​ട്ട​​ന്പ​​ല​​ത്തു സം​​സ്ക​​രി​​ച്ചു. ഭാ​​ര്യ: പൊ​​ന്ന​​മ്മ. മ​​ക്ക​​ൾ: അ​​ജി​​ത്, അ​​നി​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.