കു​ഴ​ഞ്ഞു​വീ​ണ് നാലാം ക്ലാസ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
കു​ഴ​ഞ്ഞു​വീ​ണ് നാലാം ക്ലാസ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, August 7, 2020 12:24 AM IST
ക​ടു​ത്തു​രു​ത്തി: ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മാ​ഞ്ഞൂ​ർ വേ​ല​ച്ചേ​രി (പെ​രു​നി​ല​ത്ത്) പി.​ജി. വി​നോ​ദ്- വി.​ഡി. സ​ന്ധ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​ഹ​രി (ഒ​ന്പ​ത്) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. മേ​മ്മു​റി​യി​ലെ കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ വ​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ശ്രീ​ഹ​രി കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് കൃ​ത്രി​മ ശ്വാ​സോ​ച്ഛാ​സം ന​ൽ​കി​യ ശേ​ഷം ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശ്രീ​ഹ​രി​യ്ക്ക് രാ​വി​ലെ ത​ല​വേ​ദ​ന​യും ഛർ​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​റു​പ്പ​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി മ​രു​ന്ന് വാ​ങ്ങി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മെ മ​ര​ണ​കാ​ര​ണം അ​റി​യാ​ൻ ക​ഴി​യു​വെ​ന്നാ​ണ് ഇ​വ​രു​ടെ കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞ​ത്. തോ​ട്ടു​വ ഡി​പോ​ൾ ന​സ്ര​ത്തു​ഹി​ൽ സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കു​റു​പ്പ​ന്ത​റ​യി​ൽ ബേ​ക്ക​റി ന​ട​ത്തു​ക​യാ​ണ് പി​താ​വ് വി​നോ​ദ്. കു​റു​പ്പ​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സാ​ണ് അ​മ്മ സ​ന്ധ്യ. ഏ​ക​സ​ഹോ​ദ​ര​ൻ: ശ്രീ​ദേവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.