രാ​ജ്യ​സ​ഭ: ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ​ക​വാ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി
രാ​ജ്യ​സ​ഭ: ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ​ക​വാ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി
Friday, August 7, 2020 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു ഒ​​​ഴി​​​വ് വ​​ന്ന ​രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റി​​​ലേ​​​ക്ക് ലാ​​​ൽ വ​​​ർ​​​ഗീ​​​സ് ക​​​ൽ​​​പ​​​ക​​​വാ​​​ടി യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കും. ക​​​ർ​​​ഷ​​​ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ലാ​​​ൽ വ​​​ർ​​​ഗീ​​​സ് ക​​​ൽ​​​പ​​​ക​​​വാ​​​ടി. ഓ​​​ഗ​​​സ്റ്റ് 24നാ​​​ണ് രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​ക്ഷി​​​നി​​​ല​​​യ​​​നു​​​സ​​​രി​​​ച്ച് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​ണെ​​​ങ്കി​​​ലും ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ വി​​​ജ​​​യം അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു​​യു​​​ഡി​​​എ​​​ഫ് മ​​​ത്സ​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. യു​​​ഡി​​​എ​​​ഫ് മ​​​ത്സ​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജോ​​​സ് കെ.​​​ മാ​​​ണി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടും ആ​​​കാംക്ഷയു​​​ടേ​​​താ​​​കും. പാ​​​ർ​​​ട്ടി പി​​​ള​​​ർ​​​ന്നെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യാ​​​ണ്.


പാ​​​ർ​​​ട്ടി വി​​​പ്പ് ന​​​ൽ​​​കി​​​യാ​​​ൽ അം​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം അ​​​നു​​​സ​​​രി​​​ക്ക​​​ണം. എന്നാൽ, വി​​​പ്പ് ന​​​ൽ​​​കേ​​​ണ്ട​​​താ​​​രെ​​​ന്ന ചോ​​​ദ്യം പി.​​​ജെ. ജോ​​​സ​​​ഫ്- ജോ​​​സ് കെ. ​​​മാ​​​ണി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ത​​​ർ​​​ക്ക​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കും. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പാ​​​ർ​​​ട്ടി വി​​​പ്പ് റോ​​​ഷി അ​​​ഗ​​​സ്റ്റി​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.