പാലാ സെന്‍റ് തോമസ് കോളജിന്‍റെ സപ്തതി ആഘോഷിച്ചു
Saturday, August 8, 2020 1:13 AM IST
പാ​ലാ: പാ​ലാ​യ്ക്ക് വി​ദ്യാ​ശോ​ഭ പ​ക​ർ​ന്നേ​കി​യ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷം കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്തി. കോ​ള​ജ് ചാ​പ്പ​ലി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​നേ​ജ​ർ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കോ​ള​ജി​ന്‍റെ സ്ഥാ​പ​ന​ത്തി​നു​വേ​ണ്ടി​ അ​ക്ഷീ​ണം യ​ത്നി​ച്ച ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ ബിഷപ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​നി​നെ​യും വൈ​ദി​ക ശ്രേ​ഷ്ഠ​രെ​യും അല്മാ​യ പ്ര​മു​ഖരെ​യും കോ​ള​ജി​നാ​യി സ്ഥ​ല​വും സ​ന്പാ​ദ്യ​വും ന​ൽ​കി​യ​വ​രെ​യും പൂ​ർ​വാ​ധ്യ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെയും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്തും ബ​ർ​സാ​ർ ഫാ. ​മാ​ത്യു കു​ര്യ​ൻ കാ​വ​നാ​ടി​മ​ല​യി​ലും കോ​ള​ജി​ലെ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി.


വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ണ്ണി കു​ര്യാ​ക്കോ​സും ഐക്യു​എസി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​നി​ൽ സി. ​മാ​ത്യു​വു​മു​ൾ​പ്പ​ടെ കോ​ള​ജ് കൗ​ണ്‍സി​ൽ അം​ഗ​ങ്ങ​ളും മ​റ്റ് പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. മു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി 1950 ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഉ​ദ്ഘാ​ട​നം ചെ​യ്ത കോ​ള​ജ് എ​ഴു​പ​ത് വ​ർ​ഷം കൊ​ണ്ട് എ​ഴു​പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്ഷ​ര വെ​ളി​ച്ച​മേ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.