ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യും പി​ഒ​സി ഡ​യ​റ​ക്ട​റും
Saturday, August 8, 2020 1:13 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍ സ​​​മി​​​തി (കെ​​​സി​​​ബി​​​സി) ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ (പി​​​ഒ​​​സി) ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി മേ​​​ജ​​​ര്‍ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​ണ്. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന കെ​​​സി​​​ബി​​​സി വ​​​ര്‍​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​മാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​ത്. പ​​​ത്തി​​​നു ചു​​​മ​​​ത​​​ല​​​യേ​​​ല്‍​ക്കും.

ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ല്‍ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​വെ​​​ന്ന ചു​​​മ​​​ത​​​ല​​​യും ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി​​ക്കു​​​ണ്ടാ​​​കും. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഫാ. ​​​വ​​​ര്‍​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് പ്ര​​​വ​​​ര്‍​ത്ത​​​ന കാ​​​ലാ​​​വ​​​ധി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണു ഫാ. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം.

1996 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​നു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച ഫാ. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി, സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ വി​​​മ​​​ന്‍​സ് ഫോ​​​റം കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​​യും കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ല്‍​ഡി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍, സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ വി​​​ദ്യാ​​​ഭ്യാ​​​സ സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഹ​​​യ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ന്‍​സ് ക​​​ണ്‍​സോ​​​ര്‍​ഷ്യം ചെ​​​യ​​​ര്‍​മാ​​​ന്‍, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത കോ​​​ര്‍​പ​​​റേ​​​റ്റ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ മാ​​​നേ​​​ജ​​​ര്‍, തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​ത​​​മാ​​​താ കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ര്‍, എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ സ്‌​​​പോ​​​ണ്‍​സ​​​ര്‍​ഷി​​​പ് പ്രോ​​​ഗ്രാം എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍, ക​​​ല്യാ​​​ണ്‍ രൂ​​​പ​​​ത കാ​​​റ്റെ​​​ക്കി​​​സം റീ​​​ജ​​​ണ​​​ല്‍ പ്ര​​​മോ​​​ട്ട​​​ര്‍, രൂ​​പ​​ത ബു​​​ള്ള​​​റ്റി​​​ന്‍ എ​​​ഡി​​​റ്റ​​​ര്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​ത​​​മാ​​​ത കോ​​​ള​​​ജി​​​നു നാ​​​ക് എ ​​​പ്ല​​​സ് അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​യ​​​ത് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​മി​​​ക​​​വി​​ലാ​​ണ്.


എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​ലെ എ​​​ഴു​​​പു​​​ന്ന, കി​​​ഴ​​​ക്ക​​​മ്പ​​​ലം പ​​​ള്ളി​​​ക​​​ളി​​​ല്‍ സ​​​ഹ​​​വി​​​കാ​​​രി​​​യാ​​​യും ഇ​​​ല്ലി​​​ത്തോ​​​ട് പെ​​​രി​​​യാ​​​ര്‍​മു​​​ഖം, വ​​​രാ​​​പ്പു​​​ഴ, ചേ​​​രാ​​​ന​​​ല്ലൂ​​​ര്‍ ഇ​​ട​​വ​​ക​​ക​​ളി​​ലും ക​​​ല്യാ​​​ണ്‍ രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ പ​​ള്ളി​​ക​​ളി​​ലും വി​​​കാ​​​രി​​​യാ​​​യും സേ​​​വ​​​നം ചെ​​​യ്തു. പൗ​​​രോ​​​ഹി​​​ത്യ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി നി​​​റ​​​വി​​​ലാ​​ണു പു​​തി​​യ നി​​യോ​​ഗം.

ക​​​ട​​​വ​​​ന്ത്ര പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി പ​​​രേ​​​ത​​​രാ​​​യ പി.​​​ഒ. ഔ​​​സേ​​​ഫും ത്രേ​​​സ്യാ​​​മ്മ ജേ​​​ക്ക​​​ബു​​​മാ​​​ണു മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍. ക​​​ട​​​വ​​​ന്ത്ര സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഇ​​​ട​​​വ​​​ക​​​യി​​​ല്‍ 1969 ഡി​​​സം​​​ബ​​​ര്‍ ഒ​​​മ്പ​​​തി​​​നാ​​​ണു ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി​​​യു​​​ടെ ജ​​​ന​​​നം. 1996 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​നു ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ആ​​​ന്‍റ​​​ണി പ​​​ടി​​​യ​​​റ​​​യി​​​ല്‍നി​​​ന്നു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.