ഷ​ണ്‍മു​ഖ​യ്യ​ക്ക് ഉ​റ​ക്ക​മൊ​ഴി​ഞ്ഞ രാ​ത്രി
ഷ​ണ്‍മു​ഖ​യ്യ​ക്ക് ഉ​റ​ക്ക​മൊ​ഴി​ഞ്ഞ രാ​ത്രി
Saturday, August 8, 2020 1:13 AM IST
മൂ​ന്നാ​ർ: ന​ടു​ക്കു​ന്ന രം​ഗ​ങ്ങ​ൾ ഷ​ണ്‍മു​ഖ​യ്യ​യു​ടെ ക​ണ്ണി​ൽ​നി​ന്നു മ​റ​ഞ്ഞി​ട്ടി​ല്ല. പെ​യ്തി​റ​ങ്ങു​ന്ന പേ​മാ​രി രൗ​ദ്ര​ഭാ​വം പൂ​ണ്ട​പ്പോ​ൾ സു​ര​ക്ഷ ക​രു​തി അ​യ​ൽ​പ​ക്ക​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി മു​ന്ന​റി​യി​പ്പു​ന​ൽ​കി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ല​യ​ത്തി​നു സ​മീ​പ​മു​ള്ള തോ​ട്ടി​ലും വെ​ള്ളം ഉ​യ​ർ​ന്നി​രു​ന്നു.


തോ​ടി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നു മാ​റി താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് മ​ല​വെ​ള്ള​വും പാ​റ​ക്കെ​ട്ടു​ക​ളും മ​ണ്ണും ആ​ർ​ത്ത​ല​ച്ച് എ​ത്തി ഇ​വ​രു​ടെ ല​യ​ങ്ങ​ൾ വി​ഴു​ങ്ങു​ന്ന​താ​ണ് ഷ​ണ്‍മു​ഖ​യ്യ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.