ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് 2358.94 അ​ടി​യാ​യി
Sunday, August 9, 2020 12:17 AM IST
തൊ​ടു​പു​ഴ:​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ മാ​ത്രം 5.64 അ​ടി ഉ​യ​ർ​ന്നു.​നി​ല​വി​ൽ ജ​ല​നി​ര​പ്പ് 2358.94 അ​ടി​യി​ലെ​ത്തി.​അ​ണ​ക്കെ​ട്ടി​ലേ​ക്ക് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാ​ണ്.106.6 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം ഇ​ന്ന​ലെ ഒ​ഴു​കി​യെ​ത്തി.1169.9 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള വെ​ള്ളം ഇ​പ്പോ​ൾ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലു​ണ്ട്.​

പ​ദ്ധ​തി​യു​ടെ മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ലെ ഇ​ന്ന​ല​ത്തെ ഉ​ത്പാ​ദ​നം 2.618 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. 2190 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ൽ സം​ഭ​രി​ക്കാ​വു​ന്ന​ത്.​ ഇ​ത് സം​സ്ഥാ​ന​ത്തെ മൊ​ത്തം സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​കു​തി​യി​ല​ധി​ക​മാ​ണ്. 135 അ​ടി​യാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തെ ജ​ല​നി​ര​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.