കോ​വി​ഡ് ചി​കി​ത്സ: ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ ​വിജയമെന്നു പ​ങ്ക​ജ ക​സ്തൂ​രി
Sunday, August 9, 2020 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​വ​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗി​​​ക​​​ള്‍​ക്ക് ആ​​​ഡ് ഓ​​​ണ്‍ചി​​​കി​​​ല്‍​സ​​​യാ​​​യി ത​​​ങ്ങ​​​ളു​​​ടെ ടാ​​​ബ്‌​​​ല​​​റ്റ് ആ​​​യ സി​​​ങ്കി​​​വീ​​​ര്‍​എ​​​ച്ചി​​​ന്‍റെ ക്ലി​​​നി​​​ക്ക​​​ല്‍ ട്ര​​​യ​​​ലു​​​ക​​​ള്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത് പ​​​ങ്ക​​​ജ ക​​​സ്തൂ​​​രി ഹെ​​​ര്‍​ബ​​​ല്‍​സ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​​മ്പ​​​നി അ​​റി​​യി​​ച്ചു.

രാ​​​ജ്യ​​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട കോ​​​വി​​​ഡ് 19 ബാ​​​ധി​​​ച്ച 118 രോ​​​ഗി​​​ക​​​ളി​​​ലാ​​​ണ് ക്ലി​​​നി​​​ക്ക​​​ല്‍ ട്ര​​​യ​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്. ഹെ​​​ര്‍​ബോ മി​​​ന​​​റ​​​ല്‍ ഔ​​​ഷ​​​ധ​​​മാ​​​യ സി​​​ങ്കി​​​വീ​​​ര്‍​എ​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ച്ചു ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​യ 58 രോ​​​ഗി​​​ക​​​ളി​​​ല്‍ ശ​​​രാ​​​ശ​​​രി അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ല്‍ റി​​​വേ​​​ഴ്സ് ട്രാ​​​ന്‍​സ്ക്രി​​​പ്ഷ​​​ന്‍ പോ​​​ളി​​​മെ​​​റെ​​​സ് ചെ​​​യി​​​ന്‍ റി​​​യാ​​​ക‌്ഷ​​​ന്‍ (ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍) നെ​​​ഗ​​​റ്റീ​​​വ് ആ​​​യി ഭേ​​​ദ​​​മാ​​​കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ടു ചെ​​​യ്ത​​​പ്പോ​​​ള്‍ മ​​​റ്റു​​​ള്ള​​​വ​​​രി​​​ല്‍ ഭേ​​​ദ​​​മാ​​​കാ​​​ന്‍ ശ​​​രാ​​​ശ​​​രി എ​​​ട്ടു ദി​​​വ​​​സം എ​​​ടു​​​ത്തു എ​​​ന്നാ​​​ണ് പ​​​ഠ​​​ന​​​ത്തി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്തി​​​യ​​തെ​​ന്നു പ​​​ങ്ക​​​ജ ക​​​സ്തൂ​​​രി ഹെ​​​ര്‍​ബ​​​ല്‍ റി​​​സ​​​ര്‍​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ സ്ഥാ​​​പ​​​ക​​​ൻ ഡോ. ​​​ജെ. ഹ​​​രീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.