അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും ചില സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യത.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 24 മണിക്കൂറിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുത്.
ഇന്ന് രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശത്ത് 3.5 മുതൽ 4.7 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
പെയ്ത മഴ
വടകര-33 സെന്റിമീറ്റർ. പീരുമേട്, വൈത്തിരി-19. കോഴ-18. വെള്ളാനിക്കര, കാഞ്ഞിരപ്പള്ളി, പെരിന്തൽമണ്ണ, കൊയിലാണ്ടി-16. ഇരിക്കൂർ-15. മാവേലിക്കര, പിറവം-14. പാലക്കാട്, എറണാകുളം സൗത്ത്, അങ്ങാടിപ്പുറം-13. കൊച്ചി, ആലുവ, കോട്ടയം, മാനന്തവാടി, തളിപ്പറന്പ്-11. കരിപ്പൂർ വിമാനത്താവളം, കണ്ണൂർ, കായംകുളം, കുമരകം, മാഹി-10. ആലപ്പുഴ, ഹരിപ്പാട്, കോഴിക്കോട്, ഇടുക്കി, തൊടുപുഴ, ഇനമയ്ക്കൽ, മഞ്ചേരി, അന്പലവയൽ, തലശേരി-ഒൻപത്. ആര്യങ്കാവ്, കൊല്ലം, കായംകുളം, വൈക്കം, ചാലക്കുടി, കൊടുങ്ങല്ലൂർ, കുപ്പാടി-എട്ട്, പുനലൂർ, കുരുടാമണ്ണിൽ, ചെങ്ങന്നൂർ, ചേർത്തല, മങ്കൊന്പ്, മൂന്നാർ, ഇടുക്കി, ഇരിങ്ങാലക്കുട, കായംകുളം, വടക്കാഞ്ചേരി, ഒറ്റപ്പാലം, തൃത്താല, ഹോസ്ദുർഗ്-ഏഴ് സെന്റിമീറ്റർ.
താപനില
(ഡിഗ്രി സെല്‍ഷസ്)
കോഴിക്കോട് 27.2 23.4
കൊച്ചി 28.0 23.0
തിരുവനന്തപുരം 28.6 23.0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.