പെ​​​ട്ടി​​​മു​​​ടി ദു​​​ര​​​ന്ത​​​ം: മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ മ​​​​റ​​​​വു ചെ​​​​യ്യു​​​​ന്ന​​​​ത് ഒ​​​​രു​​​​ കു​​​​ഴി​​​​യി​​​​ൽ
Sunday, August 9, 2020 1:05 AM IST
മൂ​​​​ന്നാ​​​​ർ:​​ പെ​​​​ട്ടി​​​​മു​​​​ടി​​​​യി​​​​ൽ ക​​​​ണ്ടെടു​​​​ത്ത മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഒ​​​​രു​​ കു​​​​ഴി​​​​യി​​​​ൽ മ​​​​റ​​​​വു​​​​ചെ​​​​യ്യും.​​ പെ​​​​ട്ടി​​​​മു​​​​ടി​​​​യി​​​​ൽ നി​​​​ന്ന് അ​​​​ടി​​​​മാ​​​​ലി​​​​യി​​​​ലെ​​​​ത്തി​​​​ച്ച് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്താ​​​​നു​​​​ള്ള ബു​​​​ദ്ധി​​​​മു​​​​ട്ട് പ​​​​രി​​​​ഗ​​​​ണി​​​​ച്ച് രാ​​​​ജ​​​​മ​​​​ല എ​​​​സ്റ്റേ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും ഒ​​​​രു കു​​​​ഴി​​​​യി​​​​ൽ ത​​​​ന്നെ മ​​​​റ​​​​വു ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് തീ​​​​രു​​​​മാ​​​​നം. ര​​​​ണ്ടു​​ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ ക​​​​ണ്ടെടു​​​​ത്ത 26 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ രാ​​​​ജ​​​​മല​​​​യി​​​​ലെ എ​​​​സ്റ്റേ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​സ്റ്റു​​​​മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി ക​​​​ണ്ണ​​​​ൻ​​​​ദേ​​​​വ​​​​ൻ ക​​​​ന്പ​​​​നി​​​​യു​​​​ടെ സ​​​​മീ​​​​പ​​​​ത്തെ സ്ഥ​​​​ല​​​​ത്താ​​​​ണ് സം​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.​​ കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ച് ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ സ​​​​മ്മ​​​​ത​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക.


ഇ​​​​ൻ​​​​ക്വ​​​​സ്റ്റും പോ​​​​സ്റ്റു​​​​മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​. 25 ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും നൂ​​റോ​​ളം ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ജീ​​​​വ​​​​ന​​​​ക്കാ​​​​രും പോ​​​​സ്റ്റു​​​​മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.​​​​ഡി​​​​എം​​​​ഒ ഡോ.​​​​എ​​​​ൻ.​​ പ്രി​​​​യ, ഡെ​​​​പ്യൂ​​​​ട്ടി ഡി​​​​എം​​​​ഒ ഡോ.​​​​സു​​​​രേ​​​​ഷ് വ​​​​ർ​​​​ഗീ​​​​സ്, ഡി​​​​പി​​​​എം ഡോ.​​​​സു​​​​ജി​​​​ത്ത്, ഡോ. ​​​​ജോ​​​​ബി​​​​ൻ ജേ​​​​ക്ക​​​​ബ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പോ​​​​സ്റ്റു​​​​മോ​​​​ർ​​​​ട്ടം.​​ ഡോ.​​​​ഷാ​​​​രോ​​​​ണ്‍, ഡോ.​​​​ബാ​​​​ബു​​​​രാ​​​​ജ്, ഡോ. ​​​​അ​​​​ശ്വ​​​​തി എ​​​​ന്നി​​​​വ​​​​രും സം​​​​ഘ​​​​ത്തി​​ലു​​​​ണ്ടാ​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.