പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന വിജ്ഞാപനം: ക​ര​ട് നിർദേശങ്ങൾ വെ​ല്ലു​വി​ളി​യാ​കു​മെ​ന്നു കെ​സി​വൈ​എം
Tuesday, August 11, 2020 12:45 AM IST
കോ​​ട്ട​​യം: വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്ക് അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കാ​​നെ​​ന്ന കാ​​ര​​ണം പ​​റ​​ഞ്ഞു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പ​​രി​​സ്ഥി​​തി ആ​​ഘാ​​ത പ​​ഠ​​ന വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ വ​​ൻ​​മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി പു​​റ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന ക​​ര​​ട് പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​ന് വെ​​ല്ലു​​വി​​ളി​​യാ​​കു​​മെ​​ന്നു കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി. പ​​രി​​സ്ഥി​​തി നാ​​ശം നേ​​രി​​ട്ടു ബാ​​ധി​​ക്കു​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ളെ നി​​ശ​​ബ്ദ​​മാ​​ക്കു​​ന്ന​​താ​​ണു പു​​തി​​യ നി​​ർ​​ദേ​ശ​​ങ്ങ​​ളെ​​ന്നും കോ​​ർ​​പ​​റേ​​റ്റ് താ​​ത്പ​​ര്യ​​ങ്ങ​​ൾ മു​​ൻ​​നി​​ർ​​ത്തി​​യു​​ള്ള ഭേ​​ദ​​ഗ​​തി​​ക​​ൾ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നും സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​ജോ പി. ​​ബാ​​ബു ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഭേ​​ദ​​ഗ​​തി​​ക​​ൾ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് രാ​​ഷ്‌​ട്ര​​പ​​തി​​ക്കും പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കും കേ​​ന്ദ്ര പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തി​​നും കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി പ​​രാ​​തി ന​​ൽ​​കി. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ക്രി​​സ്റ്റി ച​​ക്കാ​​ല​​ക്ക​​ൽ, വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​മാ​​രാ​​യ ലാ​​മി​​ന ജോ​​ർ​​ജ്, ജ​​യ്സ​​ണ്‍ ച​​ക്കേ​​ട​​ത്ത്, ട്ര​​ഷ​​റ​​ർ ലി​​ജീ​​ഷ് മാ​​ർ​​ട്ടി​​ൻ, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ഡെ​​നി​​യ സി​​സി ജ​​യ​​ൻ, അ​​നൂ​​പ് പു​​ന്ന​​പ്പു​​ഴ, അ​​ബി​​നി പോ​​ൾ, സി​​ബി​​ൻ സ​​മു​​വ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.