രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്
Tuesday, August 11, 2020 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​ : രാ​​​​ജ്യ​​​​സ​​​​ഭ​ ഉ​​​​പ​​​​തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കോ​​​​വി​​​​ഡ് 19 മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ച്ചു ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി മു​​​​ഖ്യ​​​​തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ടി​​​​ക്കാ​​​​റാം മീ​​​​ണ അ​​​​റി​​​​യി​​​​ച്ചു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പാ​​​​ലി​​​​ക്കേ​​​​ണ്ട കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ കൂ​​​​ടി​​​​യാ​​​​യ നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ക്കും.

ഏ​​​​തെ​​​​ങ്കി​​​​ലും അം​​​​ഗം കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വാ​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ലോ നേ​​​​രി​​​​ട്ട് വ​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സ്ഥി​​​​തി​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ലോ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ പോ​​​​സ്റ്റ​​​​ൽ വോ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ഒ​​​​രു​​​​ക്ക​​​​ണം. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന വോ​​​​ട്ട് പ്ര​​​​ത്യേ​​​​കം സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും അ​​​​ണു​​​​മു​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും വേ​​​​ണം. കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യ​​​​വ​​​​ർ, ക്വാ​​​​റന്‍റൈനി​​​​ലു​​​​ള്ള​​​​വ​​​​ർ, രോ​​​​ഗം സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ​​​​ല്ലാം വി​​​​വ​​​​രം മു​​​​ൻ​​​​കൂ​​​​ട്ടി റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റി​​​​യി​​​​ക്ക​​​​ണം.


കോ​​​​വി​​​​ഡ് ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ സു​​​​ര​​​​ക്ഷാ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച് വൈ​​​​കി​​​​ട്ട് നാ​​​​ലു മ​​​​ണി​​​​ക്കും അ​​​​ഞ്ചു മ​​​​ണി​​​​ക്കു​​​​മി​​​​ട​​​​യി​​​​ൽ വോ​​​​ട്ടു ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് പ്ര​​​​ത്യേ​​​​ക ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കും. രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ, ക​​​​ണ്ടെ​​​​യ്ൻ​​​​മെ​​​​ന്‍റ് സോ​​​​ണു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് വ​​​​രു​​​​ന്ന​​​​വ​​​​ർ, ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ലു​​​​ള്ള രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് വോ​​​​ട്ടു ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി മൂ​​​​ന്ന് പ്ര​​​​ത്യേ​​​​ക ചേം​​​​ബ​​​​റു​​​​ക​​​​ൾ ഒ​​​​രു​​​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.