അണക്കെട്ടുകളിൽ 58.9 ശതമാനം ജലം മാത്രം: വൈദ്യുതി ബോർഡ്
Tuesday, August 11, 2020 3:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ക്ത​​മാ​​യ മ​​ഴ ല​​ഭി​​ച്ചെ​​ങ്കി​​ലും വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ന്‍റെ 18 അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലു​​മാ​​യി 58.9 ശ​​ത​​മാ​​നം ജ​​ലം മാ​​ത്ര​​മേ​​യു​​ള്ളൂ​​വെ​​ന്ന് വൈ​​ദ്യു​​തി ബോ​​ർ​​ഡ് പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു. 18 അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലു​​മാ​​യി 2079.2 എം​​സി​​എം ജ​​ല​​മു​​ണ്ട്. 18 ഡാ​​മു​​ക​​ളു​​ടെ ആ​​കെ സം​​ഭ​​ര​​ണ ശേ​​ഷി 3532.50 എം​​സി​​എം ആ​​ണ്. ഏ​​റ്റ​​വും വ​​ലി​​യ അ​​ണ​​ക്കെ​​ട്ടാ​​യ ഇ​​ടു​​ക്കി​​യി​​ൽ 60.31 ശ​​ത​​മാ​​ന​​വും ഇ​​ട​​മ​​ല​​യാ​​റി​​ൽ 53.91 ശ​​ത​​മാ​​ന​​വും ക​​ക്കി​​യി​​ൽ 59.31 ശ​​ത​​മാ​​ന​​വും ഷോ​​ള​​യാ​​റി​​ൽ 72.09 ശ​​ത​​മാ​​ന​​വും ജ​​ല​​മു​​ണ്ട്.


പ​​ന്പ ഡാം ​​തു​​റ​​ന്നു വി​​ട്ടി​​ട്ടും പ​​ന്പ ന​​ദി​​യി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നി​​ല്ല. പ​​ന്പ ജ​​ല സം​​ഭ​​ര​​ണി​​യി​​ൽ പ​​ര​​മാ​​വ​​ധി ജ​​ല​​നി​​ര​​പ്പ് എ​​ത്തു​​ന്ന​​തി​​നു മു​​ന്പേ​​യാ​​ണ് തു​​റ​​ന്നു വി​​ട്ടു ജ​​ല​​വി​​താ​​നം നി​​യ​​ന്ത്രി​​ച്ച​​തെ​​ന്നും വൈ​​ദ്യു​​തി ബോ​​ർ​​ഡ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.