യ​ജ​മാ​ന​ന്മാ​രെ തെ​ര​യു​ന്ന മി​ണ്ടാ​പ്രാ​ണി​ക​ൾ
Tuesday, August 11, 2020 3:10 AM IST
മ​റ​യൂ​ർ: പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്‍റെ നാ​ലാം​ദി​വ​സ​വും മ​ണ്ണി​ന​ടി​യി​ൽ​പെ​ട്ട​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ നൊ​ന്പ​ര​കാ​ഴ്ച​യാ​യി മി​ണ്ടാ​പ്രാ​ണി​ക​ൾ. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ല​യ​ങ്ങ​ളി​ലെ ര​ണ്ടു നാ​യ്ക്ക​ളാ​ണ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ യ​ജ​മാ​ന​ൻ​മാ​രെ തേ​ടി ന​ട​ക്കു​ന്ന​ത്. ദി​വ​സ​വും തെ​ര​ച്ചി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​തു​ട​ർ​ന്ന് വൈ​കു​ന്നേ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മു​റി​ക​ളു​ടെ മു​ൻ​വ​ശ​ത്ത് നാ​യ്ക്ക​ൾ ഓ​ടി​യെ​ത്തും. കൊ​ടും മ​ഴ​യ​ത്തു​പോ​ലും എ​ങ്ങും ക​യ​റി​നി​ൽ​ക്കാ​തെ ദു​ര​ന്ത​സ്ഥ​ല​ത്തു​നി​ന്നും എ​ങ്ങും പോ​കാ​തെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് നാ​യ്ക്ക​ൾ. ഇ​വ ഇ​ട​ക്കി​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യു​ടെ മു​ന്നി​ലേ​ക്ക് ഓ​ടി​യെ​ത്തും.

എ​ന്നും പാ​ത്ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യി​രു​ന്ന യ​ജ​മാ​നെ കാ​ത്തി​രി​ക്കു​ന്ന നാ​യ്ക്ക​ൾ​ക്ക് അ​വി​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ബ്ര​ഡും ബി​സ്ക​റ്റും ഇ​ട​യ്ക്ക് ന​ൽ​കി​യെ​ങ്കി​ലും അ​വ ക​ഴി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ കാ​ത്തു​നി​ൽ​പ് തു​ട​രു​ക​യാ​ണ്.


പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ മ​ണ്ണി​ന​ടി​യി​ൽ​പെ​ട്ട യ​ജ​മാ​ന​ൻ​മാ​രെ തേ​ടി അ​പ​ക​ട​സ്ഥ​ല​ത്ത് ഭ​ക്ഷ​ണം​പോ​ലും ക​ഴി​ക്കാ​തെ അ​ല​യു​ന്ന നാ​യ്ക്ക​ളു​ടെ വി​വ​രം അ​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി സൊ​സൈ​റ്റി ഫോ​ർ ദ ​പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രു​വ​ൽ​റ്റി ടു ​ആ​നി​മ​ൽ​സ് രംഗ ത്തെത്തി.
പെ​ട്ടി​മു​ടി ദു​ര​ന്ത​സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന എ​സ്പി​സി​എ ഇ​ടു​ക്കി യൂ​ണി​റ്റാ​ണ് നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​ടി​മാ​ലി, മൂ​ന്നാ​ർ ഭാ​ഗ​ത്തു​ള്ള നൂ​റി​ല​ധി​കം തെ​രു​വാ​യ്ക്ക​ൾ​ക്ക് എ​സ്പി​സി​എ അ​റു​പ​തു ദി​വ​സ​വും കൃ​ത്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്നു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.