എ​സ്എം​വൈ​എം ത്രി​ദി​ന ഗ്ലോ​ബ​ൽ യു​വ​ജ​ന​ധ്യാ​നം
Wednesday, August 12, 2020 12:25 AM IST
കൊ​​ച്ചി/​​കോ​​ട്ട​​യം: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ, യു​​വ​​ജ​​ന​​സം​​ഘ​​ട​​ന​​യാ​​യ എ​​സ്എം​​വൈ​​എ​​മ്മി​​ന്‍റെ ഗ്ലോ​​ബ​​ൽ- സം​​സ്ഥാ​​ന സ​​മി​​തി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ഗോ​​ള ത​​ല​​ത്തി​​ൽ ഓ​​ണ്‍​ലൈ​​ൻ യു​​വ​​ജ​​ന ​ധ്യാ​​നം ന​​ട​​ത്തു​​ന്നു. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​മൂ​​ലം യു​​വ​​ജ​​ന​​ങ്ങ​​ളി​​ലു​​ണ്ടാ​​കു​​ന്ന അ​​സ്വ​​സ്ഥ​​ത​​ക​​ൾ​​ക്കും ആ​​ത്മീ​​യ​​പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്കും ആ​​ശ്വാ​​സം പ​​ക​​രു​​ക​​യും പ്ര​​ത്യാ​​ശ ന​​ൽ​​കു​​ക​​യു​​മാ​​ണ് ധ്യാ​​ന​​ത്തി​​ന്‍റെ ല​​ക്ഷ്യം.

ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പ​​ല സ​​മ​​യ​​ക്ര​​മ​​ത്തി​​ലു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കു പ​​ങ്കെ​​ടു​​ക്ക​​ത്ത​​ക്ക​​വി​​ധം ഉ​​ച്ച​​ക​​ഴി​​ഞ്ഞും വൈ​​കു​​ന്നേ​​ര​​വു​​മാ​​യി​​ട്ടാ​​ണ് ധ്യാ​​നം. 14 മു​​ത​​ൽ 16വ​​രെ മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ധ്യാ​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 14നു ​​വൈ​​കു​​ന്നേ​​രം ആ​​റു മു​​ത​​ൽ എ​​ട്ടു വ​​രെ​​യും 15ന് ​​വൈ​​കു​​ന്നേ​​രം ആ​​റു മു​​ത​​ൽ 7.45 വ​​രെ​​യും 16നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യു​​മാ​​ണ് ധ്യാ​​നം.

ഷം​​ഷബാ​​ദ് ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, ഫാ. ​​ഡാ​​നി​​യേ​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ, ബ്ര​​ദ​​ർ സ​​ന്തോ​​ഷ് ക​​രു​മാ​​ത്ര എ​​ന്നി​​വ​​ർ ധ്യാ​​നം ന​​യി​​ക്കും. ജ​​പ​​മാ​​ല​​യോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന ധ്യാ​​നം ആ​​രാ​​ധ​​ന​​യോ​​ടെ സ​​മാ​​പി​​ക്കും. ആ​​രാ​​ധ​​ന​​യ്ക്ക് ഫാ. ​​ഫ്രാ​​ൻ​​സീ​​സ് ഇ​​ട​​ത്തി​​നാ​​ൽ, ഫാ. ​​മാ​​ണി കു​​ഴു​​പ്പ​​ൻ​​കു​​റ്റി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും. മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, മാ​​ർ എ​​ഫ്രേം ന​​രി​​കു​​ളം, മാ​​ർ ജോ​​സ് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ൾ ന​​ൽ​​കും.


ധ്യാ​​ന​​ത്തി​​നു ഫാ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ൽ എ​​സ്എം​​വൈ​​എം ഗ്ലോ​​ബ​​ൽ, സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​രു​​ണ്‍ ഡേ​​വി​​സ്, ബി​​വി​​ൻ വ​​ർ​​ഗീ​​സ്, വി​​പി​​ൻ പോ​​ൾ, ജൂ​​ബി​​ൻ കൊ​​ടി​​യം​​കു​​ന്നേ​​ൽ, മെ​​ൽ​​ബി​​ൻ പു​​ളി​​യം​​തൊ​​ട്ടി​​യി​​ൽ, അ​​ഞ്ജു​​മോ​​ൾ ജോ​​ണി, ആ​​ൽ​​ബി​​ൻ, ദി​​വ്യ, ജി​​ബി​​ൻ, ആ​​ൽ​​വി​​ൻ, ജി​​തി​​ൻ, ജോ​​സ്മോ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും. പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന യു​​വ​​ജ​​ന​​ങ്ങ​​ൾ മു​​ൻ​​കൂ​​ട്ടി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ര​​ജി​​സ്ട്രേ​​ഷ​​ൻ ലി​​ങ്ക് htts://for ms.gle/y mhyKzBFuWJ5XdE67. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 7025611780, 9495038417.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.