നെടുങ്കണ്ടം കസ്റ്റഡി മരണം: മുൻ എസ്പിയെ സിബിഐ ചോദ്യം ചെയ്തു
Wednesday, August 12, 2020 12:50 AM IST
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി മുൻ എസ്പി കെ.ബി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
മരിച്ച രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും കസ്റ്റഡി മർദനം തടയുന്നതിൽ എസ്പി അടക്കമുള്ളവർക്ക് ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നുമാണു സിബിഐയുടെ നിലപാട്. അതേസമയം വേണുഗോപാലിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നു സിബിഐ വ്യക്തമാക്കി.