ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വീ​ട്ട​മ്മ​യ്ക്കു കോ​വി​ഡ്
ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച  വീ​ട്ട​മ്മ​യ്ക്കു കോ​വി​ഡ്
Friday, August 14, 2020 12:12 AM IST
ചി​ങ്ങ​വ​നം: വൃ​ക്ക​രോ​ഗ​ത്തെ​ത്തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വീ​ട്ട​മ്മ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ല​വ​ട്ടം ചി​റ​ത്ത​റ​യി​ൽ ബേ​ബി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി​ക്കാ(​ശാ​ന്ത​മ്മ, 58)ണു ​മ​രി​ച്ച​ത്. കി​ഡ്നി രോ​ഗി​യാ​യ ശാ​ന്ത​മ്മ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ 11നാ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി വൃ​ക്ക​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​വ​രു​ടെ കൊ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണ് എ​ന്നു ക​ണ്ടെ​ത്തി​യ​ത്.


മൃ​ത​ദേ​ഹം ക​ഞ്ഞി​ക്കു​ഴി സെ​ന്‍റ് മാ​ർ​ക്സ് സി​എ​സ്ഐ പ​ള്ളി​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു സം​സ്ക​രി​ച്ചു. നേ​ര​ത്തെ ഇ​വ​ർ ചേ​ർ​ത്ത​ല​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു. ഇ​വി​ടേ​ക്കു​ള്ള യാ​ത്ര​യി​ലോ ഇ​വി​ടെ​യെ​ത്തി​യ ശേ​ഷ​മോ, ആ​ശു​പ​ത്രി​യി​ൽ വ​ച്ചോ​ആ​കാം ഇ​വ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. ചെ​ങ്ങ​ളം മ​ണ​പ്പ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ബി​നു, ബി​നീ​ത. മ​രു​മ​ക്ക​ൾ: സാ​ജ​ൻ, പ്ര​ശാ​ന്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.