കോവിഡ് പരിശോധനയില്ലാതെ മൃതദേഹങ്ങൾ വിട്ടുനൽകാനുള്ള അനുമതിക്കെതിരെ പ്രതിഷേധം
Friday, August 14, 2020 11:41 PM IST
കോട്ടയം: ആശുപത്രികളിൽ വിവിധ അപകടങ്ങളിൽപ്പെട്ടു ചികിത്സയിൽ കഴിയുന്നവരും ആശുപത്രിയിലെത്തും മുന്പു മരണപ്പെടുകയും ചെയ്യുന്നവരുടെ മൃതദേഹങ്ങൾ കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ കാത്തു നിൽക്കാതെ സംസ്കരിക്കാനുള്ള അനുമതിയ്ക്കതിരെ പ്രതിഷേധം.
ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദേപ്രകാരം അതാതു മേഖലകളിലുള്ള പ്രൈമറി ഹെൽത്ത് സെന്റർ ആരോഗ്യ പ്രവർത്തകർ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മൃതദേഹം ഏറ്റുവാങ്ങി കോവിഡ് പ്രൊട്ടോക്കോൾ അനുസരിച്ച് സംസ്കരിച്ചാൽ മതിയെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പ്രത്യാഘാതമുണ്ടാക്കുമെന്ന് ബന്ധുക്കളും ജീവനക്കാരും ആരോപിക്കുന്നു.