ഫോ​ണ്‍​രേഖകൾ ശേഖരിക്കുന്നതിൽ നിയ​മ​വി​രു​ദ്ധ​മ​ായി ഒന്നുമില്ലെ​ന്നു പോ​ലീ​സിന്‍റെ വിശദീകരണം
ഫോ​ണ്‍​രേഖകൾ ശേഖരിക്കുന്നതിൽ നിയ​മ​വി​രു​ദ്ധ​മ​ായി ഒന്നുമില്ലെ​ന്നു പോ​ലീ​സിന്‍റെ വിശദീകരണം
Saturday, August 15, 2020 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ ഫോ​​​ണ്‍​വി​​​ളി വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി പോ​​​ലീ​​​സ്. ഇതു സ്വ​​​കാ​​​ര്യ​​​ത​​​യു​​​ടെ ലം​​​ഘ​​​ന​​​മ​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

മ​​​ഹാ​​​മാ​​​രി​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന ഇത്തരം ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വ​​​കാ​​​ര്യ​​​ത​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​കി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി കെ.​​​എ​​​സ്. പു​​​ട്ട​​​സ്വാ​​​മി കേ​​​സി​​​ലു​​​ൾ​​​പ്പെ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി നി​​​യ​​​ന്ത്ര​​​ണ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​രി​​​ന് രോ​​​ഗം ത​​​ട​​​യാ​​​നും നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​മാ​​​യി മ​​​റ്റ് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.

അ​​​സാ​​​ധാ​​​ര​​​ണ​​​ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്തിസ്വാ​​​ത​​​ന്ത്ര്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ അ​​​നി​​​വാ​​​ര്യ​​​മാ​​​യ ചി​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യി​​​വ​​​രും. ഇ​​​തി​​​നെ സ്വ​​​കാ​​​ര്യ​​​ത​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​മാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​ത് വ​​​സ്തു​​​താ​​​പ​​​ര​​​മ​​​ല്ല.


ഇ​​​ന്ത്യാ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. ടെ​​​ലി​​​ഫോ​​​ണ്‍ കോ​​​ളു​​​ക​​​ളു​​​ടെ ഉ​​​ള്ള​​​ട​​​ക്കം ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശേ​​​ഖ​​​രി​​​ക്കു​​​ന്നി​​​ല്ല. ഇ​​​ന്ത്യാ ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​കളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും പാ​​​ലി​​​ച്ചാണ് പോ​​​ലീ​​​സ് വ​​​കു​​​പ്പും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ആ​​​പ്പും ഉ​​​പ​​​യോ​​​ഗി​​​ച്ച് ക്വാ​​​റ​​​ന്‍റൈ​​​ൻ ട്രാ​​​ക്കിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.