പോ​പ്പു​ല​ര്‍ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്: ക​മ്പ​നി​യു​ടെ​ സ്വ​ത്ത് സർക്കാർ ഏ​റ്റെ​ടു​ക്കണ​മെ​ന്നു കോടതി
Thursday, September 17, 2020 12:26 AM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ര്‍ നി​​​ക്ഷേ​​​പ​​​ത്ത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ ക​​​മ്പ​​​നി​​​യു​​​ടെ​​​യും ഉ​​​ട​​​മ​​​ക​​​ളു​​​ടെ​​​യും സ്വ​​​ത്ത് ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ കേ​​​ര​​​ള പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്‍റ​​​റ​​​സ്റ്റ് ഓ​​​ഫ് ഡി​​​പ്പോ​​​സി​​​റ്റേ​​​ഴ്‌​​​സ് ഇ​​​ന്‍ ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ എ​​​സ്റ്റാ​​​ബ്ലി​​​ഷ്‌​​​മെ​​​ന്‍റ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ചു സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ ക​​​ത്തി​​​ല്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ എ​​​ത്ര​​​യും വേ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


സ്വ​​​ത്ത് ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍ പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്‌​​​സി​​​ന്‍റെ ബ്രാ​​​ഞ്ചു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ട​​​ച്ചുപൂ​​​ട്ടി സ്വ​​​ര്‍​ണം, പ​​​ണം, മ​​​റ്റു സ്വ​​​ത്തു വ​​​ക​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ക​​​ണ്ടു​​​കെ​​​ട്ട​​​ണ​​​മെ​​​ന്നും ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഡ്വ. കെ. ​​​ര​​​വീ​​​ന്ദ്ര​​​ന്‍ പി​​​ള്ള​​​യു​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.