സംസ്ഥാനത്ത് 14 കോവിഡ് മരണം കൂടി
Thursday, September 17, 2020 12:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 14 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണം 480 ആയി.
കണ്ണൂർ പയ്യന്നൂർ സ്വദേശി ടി.വി. രാജേഷ് (47), മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കർ (70), മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീൻ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറന്പിൽ സ്വദേശി രവീന്ദ്രൻ (69), പാലക്കാട് മണ്ണാർക്കാട് സ്വദേശിനി റംല (56), പാലക്കാട് ചെർമുണ്ടശേരി സ്വദേശി ലത (52), പാലക്കാട് കുലകല്ലൂർ സ്വദേശിനി സരസ്വതിയമ്മ (84), പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാൻ (49), പാലക്കാട് കർണകി നഗർ സ്വദേശി സി. സുബ്രഹ്മണ്യൻ (84), പാലക്കാട് പട്ടാന്പി സ്വദേശി അബൂബക്കർ (80), കോഴിക്കോട് സ്വദേശി സജിത (45) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 675, കോഴിക്കോട്- 468, ആലപ്പുഴ- 323, എറണാകുളം- 319, കൊല്ലം- 300, മലപ്പുറം- 298, തൃശൂർ- 263, കണ്ണൂർ- 247, പത്തനംതിട്ട- 236, പാലക്കാട്- 220, കോട്ടയം- 187, കാസർഗോഡ്- 119, വയനാട്- 99, ഇടുക്കി- 76.