കാഷ്മീരിൽ മ​ല​യാ​ളി ജ​വാ​നു വീ​ര​മൃ​ത്യു
Thursday, September 17, 2020 12:26 AM IST
അ​​​ഞ്ച​​​ല്‍: ഇ​​​ന്ത്യ-പാ​​​ക് അ​​​തി​​​ര്‍​ത്തി​​​യി​​​ല്‍ കാഷ്മീ​​​രി​​​ലെ ര​​​ജൗ​​രി​​​യി​​​ൽ പാ​​​ക്കിസ്ഥാ​​​ന്‍ സൈ​​ന്യം ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ മ​​​ല​​​യാ​​​ളി ജ​​​വാ​​​നു വീ​​​ര​​​മൃ​​​ത്യു. കൊ​​​ല്ലം ജി​​ല്ല​​യി​​ലെ ക​​​ട​​​യ്ക്ക​​​ല്‍ വ​​​യ​​​ലാ ആ​​​ശ നി​​​വാ​​​സി​​​ൽ തോ​​​മ​​​സ് -അ​​​മ്മി​​​ണി​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ നാ​​യി​​ക് അ​​​നീ​​​ഷ് തോ​​​മ​​​സ്(36) ​ആ​​ണു സു​​ന്ദ​​ർ​​ബ​​നി സെ​​ക്ട​​റി​​ൽ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. ചൊ​​വ്വാ​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​യി​​രു​​ന്നു പാ​​​ക് ആ​​​ക്ര​​​മ​​​ണം.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഡി​​​സം​​​ബ​​​റി​​​ല്‍ നാ​​​ട്ടി​​​ലെ​​ത്തി​​​യി​​രു​​ന്ന അ​​​നീ​​​ഷ്‌ ഈ ​​​മാ​​​സം 25ന് ​​​വീ​​​ണ്ടും നാ​​​ട്ടി​​​ല്‍ വ​​​രാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡ്‌ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ ചെ​​​യ്ത് കാ​​​ത്തി​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു വേ​​​ര്‍​പാ​​​ട്. സൈ​​നി​​ക​​സേ​​​വ​​​ന​​​ത്തി​​​ല്‍ അനീഷ് 16 വ​​​ര്‍​ഷം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ചിരു ന്നു. ഇ​​ന്നു രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം പാ​​​ങ്ങോ​​​ട് സൈ​​​നി​​​ക​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ചശേ​​​ഷം വ​​​യ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു പൂ​​​ര്‍​ണ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ സം​​​സ്ക​​​രി​​​ക്കും. എ​​​മി​​​ലി​​​യാ​​​ണ് അ​​​നീ​​​ഷി​​ന്‍റെ ഭാ​​​ര്യ. ആ​​​റു​​​വ​​​യ​​​സു​​​കാ​​​രി ഹ​​​ന്ന ഏ​​​ക മ​​​ക​​​ളാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.