മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​ല്ല: മു​ഖ്യ​മ​ന്ത്രി
Friday, September 18, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ല്‍ ഹ​​​നി​​​ക്കാ​​​നോ ത​​​ട​​​യാ​​​നോ ദു​​​ര്‍​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നോ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മു​​​ഖ്യമ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. വ്യാ​​​ജ​​​വാ​​​ര്‍​ത്ത​​​ക​​​ള്‍​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​നം പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഒ​​​രു​​​ക്കു​​​ന്ന​​​ത് ചി​​​ല​​​രി​​​ല്‍ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ ഉ​​​ണ്ടാ​​​ക്കി. പ്ര​​​ത്യേ​​​ക​​​മാ​​​യി ആ​​​രെ​​​യോ അ​​​ല്ലെ​​​ങ്കി​​​ല്‍ ചി​​​ല​​​രെ​​​യോ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള നീ​​​ക്ക​​​മെ​​​ന്ന രീ​​​തി​​​യി​​​ല്‍ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ ഉ​​​ള്ള​​​താ​​​യി കാ​​​ണു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ്യാ​​​ജ​​​വാ​​​ര്‍​ത്ത​​​ക​​​ള്‍ വ​​​ള​​​രെ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​ണം. ആ​​​ളു​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ള്‍ അ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ഥി​​​തി ഉ​​​ണ്ടാ​​​യി​​​ല്ലേ? വ്യാ​​​ജ വാ​​​ര്‍​ത്ത​​​ക​​​ള്‍ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും ഭീ​​​ഷ​​​ണി ഉ​​​യ​​​ര്‍​ത്തു​​​ന്ന ഒ​​​രു ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​വ​​​യെ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ഒ​​​ന്നും ചെ​​​യ്യ​​​രു​​​ത് എ​​​ന്ന സ​​​മീ​​​പ​​​നം സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ള്ള ആ​​​ര്‍​ക്ക് എ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. ഇ​​​പ്പോ​​​ള്‍ ഉ​​​ണ്ടാ​​​ക്കി​​​യ സം​​​വി​​​ധാ​​​നം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​കു​​​ന്ന​​​തി​​​ന് വേ​​​ണ്ടി​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.


ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ത​​​ങ്ങ​​​ള്‍​ക്കു തെ​​​റ്റ് പ​​​റ്റി​​​യാ​​​ല്‍ തി​​​രു​​​ത്താ​​​നോ, തെ​​​റ്റാ​​​യ വാ​​​ര്‍​ത്ത കൊ​​​ടു​​​ത്ത അ​​​തേ പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ ശ​​​രി​​​യാ​​​യ വാ​​​ര്‍​ത്ത കൊ​​​ടു​​​ക്കു​​​വാ​​​നോ ത​​​യാ​​​റാ​​​വു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​ണ് പൊ​​​തുഅ​​​നു​​​ഭ​​​വ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.